‘ഇത് പണ്ടത്തെ പോലെയല്ല… സ്റ്റാലിന് ശിവദാസ് പത്രം മത്സരിച്ചത് പോലെയല്ല, കാലം മാറി’ ; സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ് വൈറല്‍
സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മേം ഹൂം മൂസ. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന് എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് മേ ഹൂം മൂസ. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും. ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്ഡേറ്റ്സും തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ ഫെയ്സ്ബുക്കില്‍ സിനിഫൈല്‍ എന്ന ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. സെപ്റ്റംബര്‍ 30നാണ് മേ ഹൂം മൂസ ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് തന്നെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം റോഷാക്കും റിലീസ് ചെയ്യുന്നത്. എന്തായാലും രണ്ട് ചിത്രങ്ങള്‍ തമ്മിലും ക്ലാഷ് ആവുമെന്ന കാര്യത്തില്‍ സംശയമില്ല.
വണ്‍ ആക്ടര്‍, ത്രീ ഷേഡ്സ്, മേ ഹൂം മൂസ സോങ് എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. പാപ്പന് എന്ന ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് ശേഷം. വരുന്ന സുരേഷ് ഗോപി സിനിമ. നല്ലൊരു സിനിമയായിരിക്കും എന്ന് പ്രതീക്ഷിക്കാം.ജിബു ജേക്കബ് തിരിച്ചുവരവ് പ്രതീക്ഷിക്കാം. സെപ്റ്റംബര്‍ 30 വേണ്ടായിരുന്നു. മമ്മൂക്കയുടെ റോഷാക്ക് ഉള്ളതുകൊണ്ട് മണ്ടത്തരം ആയിപ്പോയി. മമ്മൂക്ക സിനിമ പോസിറ്റീവ് റിപ്പോര്‍ട്ട് ആണെങ്കില്‍ പിന്നെ പറയേണ്ടല്ലോ. സുരേഷ് ഗോപി സിനിമ നല്ലതാണെങ്കില്‍ ഫാമിലി കയറുന്ന ഒരു സിനിമയായിരിക്കും. റിലീസ് മാറ്റുന്നതാണ് നല്ലത്. മെഗാസ്റ്റാര്‍ പടമാണ് എതിരെ. ഇത് പണ്ടത്തെ പോലെയല്ല. സ്റ്റാലിന് ശിവദാസ് പത്രം മത്സരിച്ചത് പോലെയല്ലെന്നും കാലം മാറിയെന്നും കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ് മേ ഹൂം മൂസ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന് പറഞ്ഞിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , ഹരിഷ് കണാരന്, ജോണി ആന്റണി, മേജര്‍ രവി, മിഥുന് രമേശ്, ശരണ്‍, സ്രിന്ദാ, ശശാങ്കന് മയ്യനാട്, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ മുതല്‍ മുടക്കില്‍ എത്തുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. രൂപേഷ് റെയ്ന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് റഫീഖ് അഹമ്മദ്, ഹരി നാരായണന്, സജാദ് എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു.