‘ഭാര്യ ഏറ്റവും സുന്ദരി ആയത് കൊണ്ടാണ് ഞാന്‍ കല്യാണം കഴിച്ചത്’ ; അവതാരകയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്കി മമ്മൂട്ടി
സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് യുവതാരങ്ങളെ വരെ അസൂയപ്പെടുത്താറുള്ള മലയാളത്തിന്റെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അമ്പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് അദ്ദേഹം. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കുകയും ചെയ്തു. മമ്മൂട്ടിയെന്നാല്‍ മമ്മൂട്ടി മാത്രമാണ് മലയാളിക്ക്. ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ക്ക് വരാന്‍ സാധ്യമാകില്ല. ജീവിതത്തിന്റെ പകുതിയിലേറെ വര്‍ഷമായി അദ്ദേഹം സിനിമയോടൊപ്പമാണ് ജീവിക്കുന്നത്. വിവാഹിതനായി ഏഴ് ദിവസം പിന്നിട്ടപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങി പുറത്തപ്പെട്ടതാണ് മമ്മൂട്ടി. 1979ലായിരുന്നു മമ്മൂട്ടിയുടെ വിവാഹം. സുല്‍ഫത്താണ് മമ്മൂക്കയുടെ നല്ലപാതി. കുടുംബക്കാരോടൊപ്പം പോയി പെണ്ണുകണ്ട് ഇഷ്ടപ്പെട്ട് നടത്തിയ പക്ക അറേഞ്ച്ഡ് മാരേജായിരുന്നു മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും.
ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് പറയുന്ന ഒരു പഴയവീഡിയോയാണ് സോഷ്യല്‍മീഡികളില്‍ വൈറലാവുന്നത്. അഭിനയിച്ചിട്ടുള്ളതില്വെച്ച് ഏറ്റവും സുന്ദരിയായ നടിയാരാണെന്ന ചോദ്യത്തിന് മറുപടി പറയവേയാണ് ഭാര്യയെക്കുറിച്ചും താരം പറയുന്നത്. ഭാര്യ ഏറ്റവും സുന്ദരി ആയത് കൊണ്ടാണ് ഞാന്‍ കല്യാണം കഴിച്ചതെന്ന് മമ്മൂട്ടി പറയുന്നു. ‘അഭിനയിക്കുന്ന നടികളുടെ സൗന്ദര്യം എന്ന് പറയുന്നത് അവരുടെ ഏറ്റവും നല്ല അഭിനയമാണ്. കാണാന്‍ നല്ല ഭംഗിയുള്ള നടിയ്ക്ക് ചിലപ്പോള്‍ നല്ല അഭിനയം ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ട് ഏറ്റവും നന്നായി അഭിനയിക്കുന്ന നടിയാണ് ഏറ്റവും സുന്ദരി. അതാണ് അവരുടെ സൗന്ദര്യം. ഭാര്യ ഏറ്റവും സുന്ദരി ആയത് കൊണ്ടാണ് ഞാന്‍ കല്യാണം കഴിച്ചത്. അത് പക്ഷേ ആവര്‍ത്തിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. നമുക്കിഷ്ടമായതുകൊണ്ടാമ് അവരുടെ കൂടെ ഇത്രയും കാലം ജീവിക്കുകയും കല്യാണം കഴിക്കുകയും ചെയ്തതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ലോ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രണയിക്കാന്‍ അവസരങ്ങള്‍ കിട്ടിയിരുന്നോവെന്ന അവതാരകയുടെ ചോദ്യത്തിന് ‘പ്രണയിക്കാനുള്ള അവസരങ്ങള്‍ അല്ല പ്രണയിക്കാതിരിക്കാനുള്ള അവസരങ്ങള്‍ എനിക്ക് കിട്ടിയിട്ടില്ല’ എന്നായിരുന്നു മറുപടി നല്‍കിയത്. എത്ര പ്രണയാഭ്യര്‍ത്ഥനകള്‍ ലഭിച്ചുവെന്ന ചോദ്യത്തിന് മമ്മൂട്ടി മറുപടി നല്‍കിയത് ”പിന്നെ ഞാനിപ്പോള്‍ ഇരിക്കുന്ന പോലെ അല്ലാ അന്നിരുന്നത്” എന്നായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ തുടങ്ങിയ ജീവിതം പുഴുവില്‍ എത്തി നില്‍ക്കുകയാണ്. നന്‍പകല്‍ നേരത്ത് മയക്കം അടക്കം അഞ്ചോളം സിനിമകളാണ് ഇനി മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന് സംവിധാനത്തിലൊരുങ്ങുന്ന ക്രിസ്റ്റഫര്‍ എന്നിങ്ങനെ നീളും വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.