‘ഈ വരുന്നത് ആരാ, എന്റെ ഭര്‍ത്താവോ അതോ ലാലോ? മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആ അമ്മ ചോദിച്ചു’ ; കുറിപ്പ് വൈറലാവുന്നു
1 min read

‘ഈ വരുന്നത് ആരാ, എന്റെ ഭര്‍ത്താവോ അതോ ലാലോ? മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആ അമ്മ ചോദിച്ചു’ ; കുറിപ്പ് വൈറലാവുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി സിനിമാ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

വര്‍ഷങ്ങള്‍ അനവധി പിന്നിട്ടും മോഹന്‍ലാലിന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്നത് വസ്തുതയാണ്. മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് സിനിമാ രംഗത്തുള്ളവരും മറ്റ് ഭാഷകളിലെ താരങ്ങളുമടക്കം വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സനല്‍ എഴുതിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. തിക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടിയും എം ജി ശ്രീകുമാറും ആയുള്ള സംഭാഷണത്തില്‍ നിന്നും എടുത്ത കാര്യങ്ങളാണ് കുറിപ്പില്‍ പറയുന്നത്. മോഹന്‍ലാലിന്റെ അഭിനയ ജവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ലാല്‍ സലാം എന്ന ചിത്രത്തിലെ നെട്ടൂര്‍ സ്റ്റീഫന്‍. തന്റെ അച്ഛന്റെ ഓര്‍മകളില്‍ നിന്നാണ് ചെറിയാന്‍ കല്‍പകവാടി ലാല്‍ സലാം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത്. നെട്ടൂര്‍ സ്റ്റീഫനായി ലാലിനെ കാണുമ്പോഴൊക്കെ അച്ഛന്റെ സാമിപ്യം തനിക്ക് അനുഭവപ്പെടാറുണ്ട് എന്ന് ചെറിയാല്‍ കല്‍പകവാടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

തന്റെ പിതാവ് വര്‍ഗീസ് വൈദ്യന്റെ ജീവിതം അദ്ദേഹത്തിന്റെ മരണശേഷം, മകന്‍ ചെറിയാന്‍ കല്‍പകവാടി ഒരു സിനിമാകഥയായി എഴുതുകയാണ്. കഥയും തിരക്കഥയുമെല്ലാം പൂര്‍ത്തിയായി ഷൂട്ടിംഗ് തുടങ്ങുന്ന ടൈമില്‍ ചെറിയാന്‍ കല്‍പകവടിയും അമ്മയും ലോക്കേഷനില്‍ നില്‍കുമ്പോള്‍ വര്‍ഗീസ് വൈദ്യന്‍ ആയി വേഷമിടുന്ന നടന്‍ പതിയെ അവര്‍ക്കരുകിലേക്ക് കൈകൂപ്പി നടന്നടുക്കുകയാണ് ‘എന്ന ഉണ്ട് അമ്മച്ചി വിശേഷം’ എന്നൊരു കുശലവുമായി. അയാള്‍ അടുത്തു വന്നപ്പോള്‍ ആ അമ്മയ്ക്കും മകനും പെട്ടെന്ന് ഓര്‍മ വന്നത് അവരുടെ പ്രിയപ്പെട്ട വര്‍ഗീസ് വൈദ്യനേ ആയിരുന്നു. കാരണം ആ നടനില്‍ നിന്നും അപ്പോള്‍ അയാള്‍ കുളി കഴിഞ്ഞു തലയില്‍ പുറത്തിയ രാസ്‌നാധിയുടെ ഗന്ധം ഉയരുന്നുണ്ടായിരുന്നു! വര്‍ഗീസ് വൈദ്യന്‍ കുളി കഴിഞ്ഞിറങ്ങുമ്പോള്‍ അയാളുടെ ചുറ്റിലും നിറഞ്ഞിരുന്ന അതെ മണം ‘നിങ്ങള്‍ എല്ലാ ദിവസവും കുളി കഴിഞ്ഞു രാസ്‌നാദി ഉപയോഗിക്കാറുണ്ടോ ‘? എന്ന അമ്മയുടെ ചോദ്യത്തിന് ‘ ഇല്ല ഇന്ന് എനിക്ക് അങ്ങനെ തോന്നി’ എന്നായിരുന്നു അയാളുടെ മറുപടി.

ആ നടന്‍ ഷൂട്ടിംഗ് സൈറ്റില്‍ മുണ്ട് ഉടുക്കുന്നതും, മടക്കി കുത്തുന്നതും, സംസാരിക്കുമ്പോള്‍ കൈകള്‍ പോകുന്നതും, ചിലപ്പോഴൊക്കെ പ്രകടമാക്കുന്ന ചില നോട്ടങ്ങളും, മൂളലു കളും എല്ലാം കണ്ടു കൊണ്ട് നിന്ന ആ അമ്മ ബ്രേക്ക് ടൈമില്‍ ആഹാരം കഴിക്കാന്‍ വന്ന അയാളോട് തമാശ രൂപേണ പറഞ്ഞത് ഇങ്ങനെയായിരുന്നു ‘നീ എന്റെ മകന്‍ ആണെങ്കിലും എനിക്കിപ്പോള്‍ എന്റെ ഭര്‍ത്താവായിട്ടാണ് തോന്നുന്നതെന്നു’. വര്‍ഗീസ് വൈദ്യന്റെ മാനറിസങ്ങള്‍ എല്ലാം എടുത്തണിഞ്ഞു തന്റെ മുന്നില്‍ നില്‍ക്കുന്ന ആ നടനെ കണ്ടപ്പോള്‍ ആ അമ്മ അങ്ങനെ പറഞ്ഞതില്‍ ഒരു തരി അതിശയമില്ല താനും….! ‘ഈ അമ്മയുടെ ഒരു ഹ്യൂമര്‍ സെന്‍സ്’ എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അകത്തേക്ക് പോകുന്ന അയാള്‍ മോഹന്‍ലാല്‍. അയാളെന്ന നടന്‍ പൂര്‍ണമായും കഥാപത്രമായി മാറുന്നത് അസാധാരണ കാഴ്ചയൊന്നുമല്ലെങ്കിലും വല്ലപ്പോഴും കഥാപാത്രങ്ങള്‍ ഇങ്ങനെ അയാളിലെ നടനിലേക്കു ലയിക്കുന്നത് ഒരു വേറിട്ടൊരു കാഴ്ചയാണ്. ദൈവദൂതന്‍ സിനിമയില്‍ പറയുന്നത് പോലെ ‘Someone want to say something to someone’ അതെ ഇവിടെ പറയുവാനും പ്രവര്‍ത്തിക്കുവാനും ഉള്ളവര്‍ ലാല്‍ എന്ന നടന്റെ ശരീരം ഉപയോഗിക്കുകയാണ്. സംവിധായകന്‍ ‘ആക്ഷന്‍’ ‘കട്ട്’ പറയുന്ന ആ ഒരു ചെറിയ നേരത്തേക്കെങ്കിലുമെന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.