കോടികളുടെ തട്ടിപ്പ്; ഫിറോസ് കുന്നംപറമ്പിലിനെതിരെ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
ഫിറോസ് കുന്നുംപറമ്പിലിനെതിരെ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്ത്.സന്നദ്ധ പ്രവർത്തനത്തിന് മറവിൽ ഫിറോസ് കോടികളുടെ ത.ട്ടിപ്പാണ് നടത്തുന്നതെന്നും ചാരിറ്റിയുടെ പേരിൽ വിദേശത്തു നിന്നുള്ള അദ്ദേഹത്തിന്റെ പണപ്പിരിവ് വളരെ സംശയം ഉളവാക്കുന്നതാണ് എന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.വ്യക്തിപരമായ നേട്ടം മാത്രമാണ് ഫിറോസ് കുന്നംപറമ്പിൽ ചികിത്സ സഹായത്തിന് പേരിൽ പണം തിരിച്ചു കൊണ്ട് നടത്തുന്നതെന്ന് ഡിവൈഎഫ്ഐ പുതിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഫിറോസിനെതിരെ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളെ കുറിച്ചും ഡിവൈഎഫ്ഐ പറയുന്നു. സ്ത്രീകളെ അ.പമാനിക്കൽ, ഭവ.നഭേദനം അങ്ങനെ നിരവധി കേസുകൾ ഫിറോസിനെതിരായി നിലനിൽക്കുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്നതിന്റെ പേരിൽ ആലത്തൂർ പോലീസ് സ്റ്റേഷനിലും ഭീഷ.ണിപ്പെടുത്തൽ ഭവ.നഭേദനം നടത്താൻ ശ്രമിക്കൽ എന്ന കുറ്റത്തിന് എറണാകുളം ചേരാനല്ലൂർ സ്റ്റേഷനിലും ഫിറോസ് കുന്നംപറമ്പിലിന് എതിരായി കേസുകളുണ്ട്. ഇതിനെയൊക്കെ തെളിവായിട്ടാണ് യൂത്ത് കോൺഗ്രസ് ഫിറോസ് കുന്നംപറമ്പിലിനെതിരെ ആയി രംഗത്തെത്തിയതെന്നും
ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ നിരവധി നേതാക്കന്മാർ ഉണ്ടായിട്ടും ഒരു മുസ്ലിം ലീഗ് അനുഭാവി കൂടിയായ ഫിറോസ് കുന്നംപറമ്പിലിനെ സ്ഥാനാർത്ഥിയായി നിർത്താൻ നാലുകോടിയോളം രൂപ കോഴ വാങ്ങിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ആരോപണം ഉന്നയിക്കുന്നു. ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെവളരെ വിശാലമായ അന്വേഷണം തന്നെ നടത്തണമെന്നാന്നാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ഉന്നയിക്കുന്നത്.