രാമസിംഹൻ സെൻസർ ബോർഡിന്റെ ഇടപെടലിൽ പെട്ട് ഉഴലുന്നു! സിനിമ മോശമായാൽ ജനങ്ങൾ പണം തിരികെ ചോദിക്കും : ടിജി മോഹൻദാസ്
അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ’1921 പുഴ മുതല്‍ പുഴ വരെ’ക്കെതിരെ സെന്‍സെര്‍ ബോര്‍ഡ് ഇടപെടലുണ്ടാകുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്.എസ്.എസ് സൈദ്ധാന്ധികന്നായ ടി.ജി. മോഹന്‍ദാസ്. സെൻസർ ബോർഡ് സിനിമയുടെ പ്രധാന സീനുകള്‍ കട്ട് ചെയ്യുകയാണെന്നും അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ സിനിമയ്ക്ക് ജീവൻ ഉണ്ടാകില്ലെന്നും ആണ് ടി.ജി. മോഹന്‍ദാസ് പറയുന്നത് . പൊതു ജനങ്ങളുടെ പണം പിരിച്ച് നിർമ്മിക്കുന്ന സിനിമ മോശമായാൽ ജനങ്ങൾ രാമസിംഹനെ പഴിക്കുമെന്ന് ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
മാപ്പിള ലഹളയെ കേന്ദ്ര വിഷയമാക്കി ആഷിക് അബു പുതിയ ചിത്രം അനൗൺസ് ചെയ്തതിനു പിന്നാലെയാണ് അലി അക്ബർ എന്ന രാമസിംഹൻ തന്റെ പുഴ മുതല്‍ പുഴ വരെ എന്ന സിനിമ അനൗൺസ് ചെയ്തത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച വെട്ടി തിരുതലുകൾ രാമസിംഹന് അംഗീകരിച്ചിരുന്നു. എന്നാൽ റീജിയണൽ സെൻസർ ബോർഡ് വീണ്ടും മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സിനിമയിൽ ഏറ്റവുമൊടുവിൽ മാപ്പിളലഹള ഉണ്ടാകില്ല എന്നു പുഴയുണ്ടാവും – വറ്റിയ പുഴ! ഒ.എന്‍.വി എഴുതിയത് പോലെ:
വറ്റിയ പുഴ എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് സെൻസർ ബോർഡ് ഇപ്പോൾ കട്ട് ചെയ്യാൻ പറയുന്നത്.
പൊതുജനങ്ങളുടെ പണം പിരിച്ച് നിർമ്മിച്ച സിനിമ ആയതു കൊണ്ട് അവർ സിനിമ മോശമാണെങ്കിൽ പണം തിരികെ ചോദിക്കാൻ സാധ്യത ഉണ്ടെന്നും, അലി അക്ബറിനെ കുറ്റപ്പെടുത്താനും സാധ്യതയുണ്ടെന്ന് ടിജി മോഹൻദാസ് പറഞ്ഞു. നിർണായക സീനുകൾ കട്ട് ചെയ്താൽ സിനിമയ്ക്ക് ജീവൻ ഉണ്ടാകില്ല എന്നും എന്നാൽ സെൻസർ ബോർഡിനെ അനുസരിക്കാതെ സിനിമ ഇറക്കാൻ ആവില്ല എന്നും ഉള്ള സാഹചര്യത്തിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. സിനിമയിൽ പ്രധാനമായും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണ് പറയുന്നത്. തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞമ്മദ് ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയംകുന്നൻ എന്ന സിനിമ ആദ്യം പ്രഖ്യാപിച്ചിരുന്നു അതിനു പിന്നാലെയാണ് അലി അക്ബറും തന്റെ ചിത്രം പ്രഖ്യാപിച്ചത് എന്നാൽ പിന്നീട് ആഷിക് അബു സിനിമയിൽ നിന്നും പിൻവലിഞ്ഞു.