”ജയിലിൽ കിടന്ന സമയത്ത് തന്നെ ആരെങ്കിലും തന്നെ സിനിമയിലേക്ക് വിളിക്കുമെന്ന് പോലും താൻ പ്രതീക്ഷിച്ചിരുന്നില്ല”- ഷൈൻ ടോം ചാക്കോ
ഇന്ന് യുവ താരങ്ങൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു നായകനാണ് ഷൈൻ ടോം ചാക്കോ. നെഗറ്റീവ് റോളുകളിലൂടെ ആണ് താരം ശ്രദ്ധ നേടിയത്. കുറുപ്പ് എന്ന ചിത്രത്തിലെ ശൈലിയുടെ പ്രകടനം അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. കുറുപ്പ്, ഇഷ്‌ഖ് തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ വളരെയധികം വഴിത്തിരിവ് സൃഷ്ടിച്ച ചിത്രങ്ങളാണ്. അതേപോലെ തന്നെ നിരവധി നടനെ എത്രത്തോളം ആളുകൾ കുറ്റം പറഞ്ഞാലും, അവരെയൊക്കെ നിശബ്ദരാക്കുന്നത് എപ്പോഴും ഷൈൻ ടോം ചാക്കോ എന്ന നടന്റെ കഴിവ് കാണുമ്പോഴാണ്.
ഒരു കഥാപാത്രം ലഭിച്ചാൽ ആ കഥാപാത്രത്തിൽ ജീവിക്കുകയാണ് ഷൈൻ എന്ന് പറയേണ്ടിയിരിക്കുന്നു. അതുകൊണ്ട് വിമർശകർ പോലും ഇയാളുടെ ആരാധകരാണ് എന്നതാണ് സത്യം. സ്വയം സമർപ്പിച്ചാണ് പലപ്പോഴും ഷൈൻ ഓരോ കഥാപാത്രങ്ങളിലും എത്തുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. തന്നോട് സമൂഹത്തിനുള്ള മനോഭാവത്തെ കുറിച്ചും കൃത്യമായ ചില ധാരണകൾ ഒക്കെ ഷൈനിനുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങളും വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒന്നും തന്നെ ഷൈനിനെ അസ്വസ്ഥനാക്കുന്നില്ല.
കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്ക് ഉള്ള പ്രയാണം മാത്രമാണ് അദ്ദേഹം നടത്തുന്നത്. ഇന്ന് സിനിമയിൽ നിരവധി അവസരങ്ങളുമായി തിരക്കിലാണ് താരം. എന്നാൽ താരം ഇപ്പോൾ പറയുന്ന അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജയിലിൽ കിടന്ന സമയത്ത് തന്നെ ആരെങ്കിലും തന്നെ സിനിമയിലേക്ക് വിളിക്കുമെന്ന് പോലും താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഷൈൻ പറയുന്നത്. ഇന്ന് കഥാപാത്രങ്ങളാൽ സമ്പന്നമായി നിൽക്കുമ്പോഴും തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഷൈൻ ഓർക്കുന്നുണ്ട്. വില്ലൻ കഥാപാത്രങ്ങളിൽ മാത്രം എന്തുകൊണ്ടാണ് താരം നിറസാന്നിധ്യം എന്ന് ചോദിക്കുമ്പോൾ അതിനും മറുപടി ഉണ്ട് ഷൈനിന്.
റൊമാന്റിക് രംഗങ്ങൾ അഭിനയിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. നായികയുമായി അടുത്തിടപഴകുന്ന സീനുകൾ ചെയ്യാനും മടിയാണ്. ഒരാളെ വഴക്കു പറയുകയോ കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ അതുപോലെ റൊമാന്റിക്കിലേക്ക് വരാൻ പറഞ്ഞാൽ അത് നടക്കില്ല. എന്റെ സ്വഭാവം വച്ച് ആളുകൾ എന്നെ ഇഷ്ടപ്പെട്ടില്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. ഞാൻ ജയിലിൽ കിടന്ന സമയത്ത് ആലോചിച്ചിട്ടുണ്ട് ഇനി എനിക്ക് ഒരു പടം കിട്ടുമോ എന്ന്. ആരെങ്കിലും സിനിമയിൽ അഭിനയിപ്പിക്കുമോ എന്ന്. അപ്പോഴുണ്ടായിരുന്ന ആകെ ആശ്വാസം എന്നത് നാട്ടിൽ നല്ല ആളുകൾ മാത്രമല്ല ഉള്ളത്, നെഗറ്റീവ് കഥാപാത്രങ്ങൾ എനിക്ക് കിട്ടുമായിരിക്കുമല്ലോ എന്നാണ് ഞാൻ സ്വയം ആശ്വസിച്ചത് എന്നും പറയുന്നു.