“ബംഗാളിൽ എന്താണ് നടക്കുന്നത്” മമതയ്ക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് നടി പാർവതി
രാഷ്ട്രീയപരമായി വ്യക്തമായ നിലപാടുകളുള്ള ഒരു നാടിയാണ് പാർവതി തിരുവോത്ത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ചർച്ച ആയിട്ടുള്ള നിരവധി വിഷയങ്ങളിൽ സിനിമാ താരങ്ങൾക്കിടയിൽ നിന്നും കൂടുതൽ വിമർശങ്ങൾ ഉന്നയിച്ചിട്ടുള്ളത് ഒരുപക്ഷേ നടി പാർവതി ആയിരിക്കും. പ്രതികരിച്ചിട്ടുള്ളതും ഇവിടെ നിന്നാണ്. പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ചിട്ടുള്ളതും കേരളത്തിൽ നിന്നാണ് എന്നാണ് എനിക്ക് പറയാനുള്ളത് കർഷക സമരവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പാർവതി വ്യക്തമാക്കിയതാണ്. കൊൽക്കത്ത നിയമസഭ വിജയത്തിന് പിന്നാലേ ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ നടത്തുന്ന അക്ര.മണങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് പാർവതി തിരുവോത്ത്. മമത ബാനർജിയുടെയും, തൃണമൂൽ കോൺഗ്രസിന്റെയും ഓഫിഷ്യൽ അക്കൗണ്ടിലേക് ടാഗ് ചെയ്തു കൊണ്ടുള്ള ഒരു ട്വീറ്റിലൂടെ ആണ് പാർവതി പ്രതിഷേധം അറിയിച്ചിരിക്കുന്നത്.”ബംഗാളിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്…?അധികാരത്തിനൊപ്പം എത്തുന്ന ആ ഉത്തരവാദിത്വം എവിടെ..?” മനുഷ്യത്വരഹിതമായ അതി.ക്രമങ്ങൾക് ഇരയായവർക്ക് നീതി ലഭിക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് പാർവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ സിനിമയിൽ എങ്ങനെയാണോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് അത് പോലെത്തന്നെ വ്യക്തമായ തീരുമാനങ്ങളും എടുക്കാൻ അറിയുന്ന ഒരു നാടിയാണ് പാർവതി എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
താരം എന്നും തന്റെ നിലപാടുകളെ കാത്തുസൂക്ഷിക്കുന്ന നാടി കൂടിയാണ് പാർവതി .ഇന്ത്യയിൽ എല്ലാ ജനങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് ഒരു തെറ്റ് ചൂണ്ടികാണിക്കാനും തിരുത്തനുമുള്ള സ്വാതന്ത്ര്യത്തെയാണ് പാർവതി തന്റെ ട്വീറ്റ്റിലൂടെ വ്യക്തമാക്കിയതും.സർക്കാർ ജനങ്ങളുടെ സുരക്ഷയാണ് ഉറപ്പുവരുത്തേണ്ടതെന്ന് പാർവതി വ്യക്തമാക്കി. ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നാടിയാണ് പാർവതി തിരുവോത്ത്.2006 ലേ’ ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ പാർവതി തിരുവോത്ത് ചലച്ചിത്ര ലോകത്തേക്ക് വന്നു.പിന്നീട് വളരെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ പാർവതി ചെയ്തു. മികച്ച പ്രകടനത്തിന് നിരവതി പുരസ്കാരങ്ങളും നടിയ്ക്ക് ലഭിച്ചിട്ടുണ്ട്.മലയാളത്തിനു പുറമേ തമിഴിലും ബോളീവുഡ്ലും സാന്നിധ്യമറിച്ചിട്ടുണ്ട്.