“സഹപ്രവർത്തകർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളം പിടയും”; മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം
1 min read

“സഹപ്രവർത്തകർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളം പിടയും”; മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം

ഒരുപാട് നാളുകൾക്കു ശേഷമാണ് പൊതുവേദിയിൽ അടുത്ത കാലത്ത് ശ്രീനിവാസനെ കാണാൻ സാധിച്ചിരുന്നത്. അദ്ദേഹത്തെ വീണ്ടും കാണാൻ സാധിച്ചത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം ഉണർത്തിയ ഒരു കാര്യം തന്നെയായിരുന്നു. താര സംഘടനയായ അമ്മയും മഴവിൽ മനോരമയും ചേർന്ന് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ആയിരുന്നു ശ്രീനിവാസൻ എത്തിയിരുന്നത്. ശ്രീനിവാസന്റെ വാർത്തകൾ വലിയ പ്രാധാന്യത്തോടെ തന്നെയായിരുന്നു സോഷ്യൽ മാധ്യമങ്ങളിലും എത്തിയിരുന്നത്. നടൻ മോഹൻലാൽ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ വരും ശ്രീനിവാസനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ എല്ലാം പറഞ്ഞിരുന്നത്. ഈ വാർത്ത അദ്ദേഹത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നിറയുന്ന ഒന്നു തന്നെയായിരുന്നു. ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും അടുത്ത സമയത്തെ വാർത്തകളെത്തിയിരുന്നു. ഇപ്പോൾ ഇരുവരും ഒന്നിച്ച് എടുത്ത ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹം അങ്ങനെയാണ്, മുൻപ് കവിയൂർ പൊന്നമ്മ പറഞ്ഞതുപോലെ മമ്മൂട്ടിക്ക് പരസ്യമായി സ്നേഹം പ്രകടിപ്പിക്കാനും ജീവിതത്തിൽ അഭിനയിക്കാനും അറിയില്ല.

 

സഹപ്രവർത്തകർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളം പിടയും എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും മുൻപൊരിക്കൽ എടുത്ത ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലും ഫാൻസ് ഗ്രൂപ്പുകളിലായി പ്രചരിക്കുന്നത്. മമ്മൂട്ടിയുമായി വളരെയധികം ആത്മബന്ധമുള്ള ഒരു വ്യക്തിയാണ് ശ്രീനിവാസൻ. പല പ്രതിസന്ധി ഘട്ടങ്ങളിലും മമ്മൂട്ടിയുടെ സഹായം തേടിയതിനെക്കുറിച്ച് ഒരിക്കൽ ശ്രീനിവാസൻ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ശ്രീനിവാസൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് മമ്മൂട്ടി നേരിട്ട് വന്ന് കണ്ടതും ശ്രീനിവാസനൊപ്പം കൂട്ടിരുന്ന് ആശ്വസിപ്പിച്ചതും ഒക്കെ തിരക്കഥാകൃത്തും നിർമാതാവുമായ മനോജും ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു.

 

ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയിരുന്നത്. മമ്മൂട്ടിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ആരോഗ്യവസ്ഥ സംബന്ധിച്ച വിവരങ്ങൾ ഒക്കെ ഒരു ഫോൺ കോളിലൂടെ മനസ്സിലാക്കാവുന്ന സംവിധാനം ഉണ്ടായിട്ടും മമ്മൂട്ടി നേരിട്ട് വന്ന് അത് തിരക്കി എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. അത്രയ്ക്ക് ആത്മബന്ധമുള്ള ആളുകൾക്ക് ഇടയിൽ മാത്രമേ മമ്മൂട്ടി നേരിട്ട് ചെല്ലുകയുള്ളൂ എന്നും കുറെ സമയം അവിടെ ചിലവഴിക്കുക ഉള്ളൂ എന്നുമോക്കെ ആയിരുന്നു പറഞ്ഞിരുന്നത്. ശ്രീനിവാസന്റെ വിവാഹ സമയത്തും സാമ്പത്തികമായി ഒരുപാട് സഹായങ്ങൾ മമ്മൂട്ടി ചെയ്തിട്ടുണ്ട് എന്ന് നടൻ മണിയൻ പിള്ള രാജുവും വെളിപ്പെടുത്തിയിരുന്നു. ഇവർ തമ്മിലുള്ള ആത്മബന്ധം വളരെ വ്യക്തമായിത്തന്നെ ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.