സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു !! കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ….
രാജ്യത്താകമാനം അതിതീവ്ര കോവിഡ് വൈറസ് വ്യാപനംവർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിന് ഭാഗമായി കേരളം കടുത്ത നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ ലോക് ഡൗൺ ഉണ്ടാകുമെന്ന് എല്ലാവരുടെയും ഇടയിൽ ഒരു സംസാരം നിലനിൽക്കെയാണ് കേരള സർക്കാർ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തീയതി മുതലാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ആരംഭിക്കുക. 9 ദിവസത്തേക്ക് സംസ്ഥാനം അടച്ചിടാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.മെയ് പതിനാറാം തീയതി വരെയാണ് ലോക് ഡൗൺ നിലനിൽക്കുക.തുടർന്ന് സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് സൂചനകൾ നൽകിയിട്ടില്ല. ഒമ്പത് ദിവസം പിന്നിടുമ്പോൾ സ്ഥിതിഗതികൾ പരിശോധിച്ചതിനു ശേഷം മാത്രം ആയിരിക്കും ലോക് ഡോൺ പിൻവലിക്കണോ തുടരണോ എന്ന് തീരുമാനിക്കുക.കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ ലോക് ഡൗൺ അല്ലാതെ മറ്റൊരു മാർഗ്ഗം മുന്നിൽ ഇല്ല എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതോടെ അനാവശ്യമായി പൊതു നിരത്തുകളിലേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
അനിയന്ത്രിതമായി കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ലോക് ഡൗൺ നടപടി വളരെ ഉചിതം എന്ന് തന്നെയാണ് പൊതുവേയുള്ള അഭിപ്രായം. വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതുമായി സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഏതാനും മണിക്കൂറുകൾക്കകം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. വളരെ കർശനമായ സമയപരിധിക്കുള്ളിൽ ആയിരിക്കും മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുകയുള്ളൂ. മൂന്നു ദിവസം മുൻപേ ലോക് ഡൗൺ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചതിനാൽ വലിയ തയ്യാറെടുപ്പുകൾ നടത്താൻ ജനങ്ങൾക്ക് കഴിയുമെന്നതും വലിയൊരു ഗണം തന്നെയാണ്.