‘ആ കിസ്സിങ് സീൻ ചെയ്തതോടെ കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്യമറിഞ്ഞു’ ; ഗോപി സുന്ദർ
1 min read

‘ആ കിസ്സിങ് സീൻ ചെയ്തതോടെ കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്യമറിഞ്ഞു’ ; ഗോപി സുന്ദർ

സോഷ്യൽ മീഡിയ കഴിഞ്ഞ കുറച്ചുനാളുകളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന രണ്ടുപേരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇവരുടെ വാർത്തകൾക്ക് വലിയ പ്രാധാന്യമാണ് പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തുടങ്ങിയതോടെയാണ് വിമർശനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. അടുത്ത സമയത്തായിരുന്നു ഇൻസ്റ്റഗ്രാമിൽ രണ്ടുപേരും ഒരുമിച്ചുള്ള ഒരു ലിപ്പ്ലോക്ക് പങ്കുവെച്ചിരുന്നത്. ഇവരുടെ പുതിയ മ്യൂസിക് ആൽബത്തിന്റെ ഭാഗമായി ആയിരുന്നു ഇത്തരമൊരു ചിത്രം പങ്കുവെച്ചിരുന്നത്.

എന്നാൽ ഇത് വളരെ പെട്ടെന്ന് വൈറൽ ആവുകയും മോശം കമന്റുകൾ സ്വന്തമാക്കുകയും ഒക്കെ ചെയ്തിരുന്നു. അമൃതാ സുരേഷും ഗോപി സുന്ദറും ആദ്യമായി ഇപ്പോൾ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്. തങ്ങൾ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും ഇവർ ഈ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അതോടൊപ്പം ലിപ്പ്ലോക്ക് വീഡിയോ പങ്കുവയ്ക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും പറയുന്നു. മ്യൂസിക്കൽ ആൽബത്തിനായി നല്ല ഭംഗിയുള്ള ഒരു പോസ്റ്റർ ആയിരുന്നു ആദ്യം പങ്കുവെച്ചത്. അതിനുവേണ്ടി ഒരു മരത്തിന്റെ അരികിൽ ഇരിക്കുന്ന ഒരു കിടിലൻ പോസ്റ്റർ ഞാൻ ആദ്യം പങ്കുവച്ചു. എന്നാൽ ആദ്യം ഒട്ടും തന്നെ റീച്ച് ഉണ്ടായിരുന്നില്ല.

 

അതിനു 8 ലൈക്ക് മാത്രമായിരുന്നു വന്നിരുന്നത്. അത് കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊന്ന് ഇട്ടാലോ എന്ന് കരുതിയത്. കാരണം ഈ പോസ്റ്റർ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ ആൽബം ഇറക്കിയാൽ വലിയ കാര്യം ഉണ്ടായിരിക്കില്ല എന്ന് തോന്നിയിരുന്നു. കിസ്സിങ് സീൻ റിലീസ് ചെയ്തതോടെ എനിക്കൊരു കാര്യം മനസ്സിലായി കേരളത്തിലെ ആളുകൾ ലൈംഗികദാരിദ്ര്യം എത്രത്തോളം ഉണ്ടെന്ന്. ഇങ്ങനെയായിരുന്നു ഗോപിസുന്ദർ ഇതിനെക്കുറിച്ച് സംസാരിച്ചത്. ഒരു സാരി വാങ്ങണമെങ്കിൽ തെങ്ങിൽ സാരി ചുറ്റിയാൽ മതി. അങ്ങനെ ആണ് പോസ്റ്റ് വൈറൽ ആയപ്പോൾ തോന്നിയത്.

പോസ്റ്റ് കണ്ട് സന്തോഷിക്കുന്നരുണ്ട് ആസ്വദിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവരുണ്ട്. എന്തൊക്കെയായാലും എന്റെ ഉദ്ദേശം നടന്നു. ആ പാട്ട് നല്ല രീതിയിൽ റീച്ച് ആകണമെന്ന് ഉണ്ടായിരുന്നു ഒരു ഷർട്ട് വെറുതെ ഇട്ടാൽ ആരും വാങ്ങില്ല. ഒരു മോഡൽ ഇട്ടാൽ എല്ലാവരും വാങ്ങും. ഒരു സാരി ആണേൽ എന്തായാലും മുടിയൊക്കെ അഴിച്ചിട്ട് ഒരു “ചരക്കിനെ” കൊണ്ട് നിർത്തിയാൽ അല്ലേ എല്ലാവരും വാങ്ങിക്കു. ഇതെല്ലാം മാർക്കറ്റിംഗ് തന്ത്രങ്ങൾ ആണെന്നും ഗോപി സുന്ദർ പറയുന്നുണ്ട്. ഒരു സോഫാ വാങ്ങാൻ ആണെങ്കിൽ ഒരു പെണ്ണ് മുകളിൽ ഇരിക്കുന്ന ചിത്രം കാണിച്ചാലെ വാങ്ങു. ഗോപി സുന്ദറിന്റെ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു.