‘ചാന്തുപൊട്ട്’ ദിലീപിന് പകരം മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ പൊളിയായേനെ’ ; ജീജ സുരേന്ദ്രന്‍
ഒട്ടനവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക്
പ്രിയങ്കരിയായി മാറിയ നടിയാണ് ജീജ സുരേന്ദ്രന്‍. 20 വര്‍ഷത്തിലേറെ താരം വിവിധ വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സീരിയലുകളില്‍ മാത്രമല്ല, സിനിമകളിലും താരം അഭിനയിച്ചു വരുന്നുണ്ട്. സദാനന്ദന്റെ സമയം,ഇങ്ങനെയും ഒരാള്‍,തിലോത്തമ,കുപ്പിവള,തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, താരം തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ നടി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പൊതുവെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ജീജ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്.
മോഹന്‍ലാലിനെപ്പെലെ അസാധ്യനായ മറ്റൊരു നടനില്ലെന്നും, അദ്ദേഹത്തിന് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങളുമില്ലെന്നുമാണ് താരം പറയുന്നത്. മോഹന്‍ലാല്‍ സിനിമയില്‍ വേണമെങ്കിലും അദ്ദേഹം ചെയ്യും. ഉദാഹരണമായി ദീലിപ് ചെയ്ത കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ ദീലിപിനല്ലാതെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ അത് മോഹന്‍ലാലിന് മാത്രമാണെന്നും ജീജ പറയുന്നു.
അതുപോലെ, വളര്‍ന്ന് വരുന്ന ഒരു നടനും മോഹന്‍ലാലിനെ പോലെയാകാന്‍ പറ്റില്ലെന്നും, ഒരു പക്ഷേ അദ്ദേഹത്തിന്റെ മകന് അത് സാധ്യമാകുമായിരിക്കാമെന്നും എന്നാല്‍ അദ്ദേഹത്തിന് ഒപ്പമെത്താന്‍ മകനു പോലും പറ്റില്ലെന്നും ജീജ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ അഭിനയം അത്രയ്ക്കും നല്ലതാണ്, മാത്രമല്ല അദ്ദേഹത്തിന്റെ പെരുമാറ്റവും വളരെ നല്ലതാണ് ജീജ പറഞ്ഞു. അതേസമയം, നടന്‍ ജയസൂര്യയെ കുറിച്ചും ജീജ മനസ്സ് തുറക്കുകയാണ്.. സിനിമ മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹമുള്ള വ്യക്തി ജയസൂര്യയാണെന്നും, സ്വന്തം അമ്മയോട് കാണിക്കുന്ന അതേ സ്‌നേഹമാണ് തന്നോടും കാണിക്കുന്നതെന്നും നടി പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച രണ്ട് ചിത്രങ്ങളുടെ ലൊക്കേഷനിലും അദ്ദേഹം വരുമ്പോഴൊക്കെ ചേച്ചി എന്ന് വിളിച്ച് തന്നെ കെട്ടിപ്പിടിക്കും. നമ്മുക്കും ഒരു മകനോടുള്ള സ്‌നേഹമാണ് ജയസൂര്യയോട് തോന്നുകയെന്നും ജീജ കൂട്ടിച്ചേര്‍ത്തു.
ലാല്‍ ജോസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ചാന്തുപൊട്ട്. ജന്മനാ പെണ്‍കുട്ടിയെ പോലെ വളര്‍ന്ന് വലുതായപ്പോഴും ആ സ്വഭാവം മാറാത്ത ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമായിരുന്നു അത്. ഹാസ്യചിത്രമെന്ന നിലയില്‍ വളരെ അധികം പ്രേക്ഷകരെ ചിരിപ്പിച്ച ഒരു ചിത്രം. ചാന്തുപൊട്ട് ഇറങ്ങിയ സമയത് വന്‍ വിജയമായിരുന്നെങ്കിലും പിന്നീട്. അതിനു നേരെ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നു. ചിത്രത്തില്‍ ദിലീപ് വളരെ നന്നായി അഭിനയിച്ചിരുന്നു.