‘ജൂറികളുടെ അവഗണനകൾക്കപ്പുറം ആരാധകരുടെയും അവഗണനകളും ഏറ്റുവാങ്ങേണ്ടിയ ആ മമ്മൂട്ടി ചിത്രം ‘ റിയാസ് എഴുതുന്നു
1997-ൽ ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഭൂതക്കണ്ണാടി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ എന്ന കഥാപാത്രം കരുതപ്പെടുന്നു. സമാന്തര ശ്രേണിയിൽ പോകുന്നതല്ല മനുഷ്യ ജീവിതത്തിന്റെ ഘട്ടങ്ങൾ എന്ന് പറയാൻ ശ്രമിച്ച ഈ ചിത്രം ലോഹിതദാസിന് 1998-ലെ മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് നേടിക്കൊടുത്തു. 1997-ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം മമ്മൂട്ടിയും ഈ ചിത്രത്തിലൂടെ നേടുകയുണ്ടായി. ഡിലീറ്റ് ചെയ്തിട്ട് 24 വർഷം പിന്നിടുന്ന ഭൂതക്കണ്ണാടി ആ കാലയളവിൽ പ്രേക്ഷകരുടെ ഭാഗത്തു നിന്നും അവാർഡ് ജൂറികളുടെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന് പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. അതിഗംഭീരം കാഴ്ചവെച്ച മമ്മൂട്ടിക്ക് വേണ്ടത്ര പുരസ്കാരങ്ങളും ഈ ചിത്രത്തിൽ ലഭിച്ചിട്ടില്ല എന്നും പറയപ്പെടുന്നു. വർഷങ്ങൾ പിന്നിടുന്ന ചിത്രത്തെക്കുറിച്ച് മമ്മൂട്ടി ആരാധകനായ റിയാസ് എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. ആ കാലയളവിൽ തരാം അർഹിച്ച നേട്ടങ്ങൾ നേടാതെ പോയതിനെക്കുറിച്ചും മമ്മൂട്ടിയുടെ മികച്ച പ്രകടനത്തെ കുറിച്ചും കുറിപ്പിൽ പ്രതിപാദിക്കുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറുപ്പിനെ പൂർണരൂപം ഇങ്ങനെ; “ലോഹിതദാസിന്റെ ഭാര്യ മുൻപ് എപ്പോഴേ പറഞ്ഞിട്ടുണ്ട്, തനിയാവർത്തനം എഴുതുമ്പോൾ അദ്ദേഹം ഒരു ഭ്രാന്തനെ പോലെ ആയിരുന്നു എന്ന്.
ലോഹിതദാസിന്റെ ആദ്യ സംവിധാന സംരഭമായ ‘ഭൂതക്കണ്ണാടി’യും ഭ്രാന്തിന്റെ/ഭ്രാന്തന്റെ മാനസിക വ്യാപാരങ്ങളാണ് പറയുന്നത്..! വെറും യാദൃശ്ചികമല്ല ഇത്.. അത്രത്തോളം ബാലൻ മാഷ് എന്ന കഥാപാത്രം ലോഹിതദാസിനെ വേട്ടയാടിയിരിക്കണം!! വിദ്യാധരന്റെ മാനസിക വിഭ്രാന്തികൾ എല്ലാം സ്ക്രീനിലേക്ക് പറിച്ചുനടാൻ മമ്മുക്ക അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് തന്നെയാണ് ‘ഭൂതക്കണ്ണാടി’യിലേക്ക് ലോഹിതദാസ് അദ്ദേഹത്തെ ക്ഷണിച്ചത്. തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് മമ്മൂക്ക എന്ന നടൻ ഭൂതക്കണ്ണാടിയിൽ കാഴ്ചവെച്ചത് എന്നത് മൂന്നരതരം!! ഒരുപക്ഷേ, മമ്മുക്ക എന്ന മഹാനടന്റെ കരിയറിൽ തന്നെ ഏറ്റവും അണ്ടർറേറ്റഡ് ആയ കഥാപാത്രവും വിദ്യാധരൻ തന്നെ ആയിരിക്കും. ജൂറികളുടെ അവഗണനകൾക്കപ്പുറം ആരാധകരുടെയും പ്രേക്ഷകരുടെയും അവഗണനകളും ഏറ്റുവാങ്ങേണ്ടി വന്ന നല്ല ഒന്നാം നമ്പർ പെർഫോമൻസ്!!! ക്ലാസിക്കുകൾക്ക് മരണമില്ല!! അവ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും എന്നും തെളിയിച്ച ഭൂതക്കണ്ണാടി #24yearsഭൂതകണ്ണാടി”