‘തന്റെ അമ്മയെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന, അമ്മയെ ഓര്‍ത്തു കണ്ണുനിറയുന്ന മകന്’ ; അമ്മക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം വൈറലാവുന്നു
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്പ്പങ്ങളില് നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി സിനിമാജീവിതം തുടരുകയാണ്. തിരനോട്ടം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പ്രിയങ്കരനായി മാറുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ നിരവധി പിന്നിട്ടിട്ടും മോഹന്‍ലാലിന്റെ താരമൂല്യത്തിന് ഒരു രീതിയിലും കുറവ് സംഭവിച്ചിട്ടില്ല. നടന്, നിര്‍മ്മാതാവ്, ഗായകന്, അവതാരകന്, ഇപ്പോഴിതാ സംവിധാനത്തിലും കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍.
മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ സിനിമകളേയും പോലെ നമുക്ക് പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ അമ്മയും. അഭിമുഖങ്ങളിലെല്ലാം സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ ചുരുക്കമാണ് സംസാരിക്കുകയുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ അമ്മ എല്ലാവര്ക്കും തന്നെ സുപരിചിതയാണ്. ഇപ്പോഴിതാ മോഹന്‍ലാലും അമ്മയും നില്ക്കുന്ന ചെറുപ്പത്തിലെ ഒരു ഫോട്ടോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഈ ചിത്രത്തില്‍ കാണുന്നവര്‍ ആരാണെന്ന് മനസിലായോ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റുകള്‍ ചെയ്തിരിക്കുന്നത്. നിരവധിപേര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
തന്റെ അമ്മയെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന, അമ്മയെ ഓര്‍ത്തു കണ്ണുനിറയുന്ന മകനാണ് മോഹന്‍ലാല്‍. വിശ്വനാഥന് നായരുടെയും ശാന്തകുമാരിയുടെയും ഇളയമകനായാണ് മോഹന്‍ലാല്‍. ചെറുപ്പം മുതലേ ലാലിന് സിനിമ തന്നെയാണ് പ്രിയം. ഡാന്‍സും പാട്ടും അനുകരണവുമെല്ലാം അത്യാവശ്യം വശമുണ്ടെന്നും മോഹന്‍ലാലിന്റെ അമ്മ പഴയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ ഇഷ്ടമില്ലാത്ത മൂന്ന് സിനിമകളെപറ്റിയും അദ്ദേഹത്തിന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അടിപിടി രംഗങ്ങള്‍ നിറഞ്ഞ ‘കിരീടം’ സിനിമ കാണാന്‍ അമ്മക്ക് ഇഷ്ടമല്ലെന്നും കിരീടത്തിന്റെ രണ്ടാം ഭാഗമായ ‘ചെങ്കോല്‍’, താളവട്ടം എന്നിവയാണെന്ന് അമ്മ പറഞ്ഞിരുന്നു.
‘ചിത്രം’ സിനിമയും അവസാനമെത്തുമ്പോള്‍ കാണല്‍ അവസാനിപ്പിച്ച് പോകുമെന്നും മോഹന്‍ലാലിന്റെ ചിരിക്കുന്ന സിനിമകളോടാണ് തനിക്ക് ഇഷ്ടമെന്നും അമ്മ വ്യക്തമാക്കിയിരുന്നു. അതേസമയം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ ഷാജി കൈലാസിന്റെ സംവിധാനത്തിലെത്തുന്ന എലോണ്‍, വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ്, പ്രിയദര്ശന് സംവിധാനം ചെയ്യുന്ന നെറ്റ്ഫിളിക്സ് ആന്തോളജി ചിത്രമായ ഓളവും തീരവും എന്നിവയാണ്.