“മമ്മൂട്ടിയും കമലഹാസനും പുതിയ തലമുറയിലെ താരങ്ങളെ സിനിമയിൽ അഭിനയിപ്പിക്കുന്നു… എന്നാൽ മോഹൻലാൽ അങ്ങനെ അല്ല”… ഫാസിൽ പറയുന്നു
ഫഹദ് ഫാസിൽ എന്ന നടൻ മലയാള സിനിമയുടെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്. ഫഹദ് അഭിനയിക്കുന്ന സിനിമകളെ ക്കുറിച്ചും അഭിനയ മികവിനെ കുറിച്ചും മറ്റുള്ള ഇൻഡസ്ട്രിയിൽ നിന്നും നിരവധി ആളുകളാണ് മികച്ച അഭിപ്രായം പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. ഉലക നായകനായ കമൽ ഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ വിക്രം എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചത്. കമലഹാസനെ പോലെ ഒരു വ്യക്തി സ്വന്തം സിനിമയിൽ പുതുമുഖ താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ബുദ്ധി ആണെന്ന് പറയുകയാണ് ഫാസിൽ.
മലയാളത്തിന് അഭിമാന നടന്മാരിലൊരാളായ മമ്മൂട്ടിയും ഈ പ്രവണത കാണിക്കുന്നുണ്ട്. അതു പോലെ തന്നെയാണ് കമലഹാസനും ഇത്രയും വർഷത്തെ എക്സ്പീരിയൻസ് ഉള്ള അദ്ദേഹവും തന്റെ സിനിമകളിൽ പുതിയ തലമുറയിലെ നടന്മാർക്ക് അവസരങ്ങൾ നൽകുകയാണ്. അതേ സമയം മലയാള സിനിമയിൽ മോഹൻലാൽ അത്തരത്തിലുള്ള അവസരങ്ങൾ യുവതാരങ്ങൾക്ക് നൽകുന്നില്ല എന്നും പറയുകയാണ്. കമൽ ഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ഫഹദ് ഫാസിലിനും വിജയ് സേതുപതിയ്ക്കും ഒരു പ്രധാന കഥാപാത്രത്തെ നൽകുകയാണെങ്കിൽ അത് കമലിന്റെ ബുദ്ധിയുടെ ഭാഗമാണെന്നും അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി എന്നുമാണ് ഫാസിൽ പറയുന്നത്.
ഭീഷ്മ പർവ്വം എന്ന സിനിമയിൽ മോഹൻലാൽ തന്റെ കൂടെ അതേ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനായി ശ്രീനാഥ് ഭാസിയെയും സൗബിനെയും ഷൈൻ ടോം ചാക്കോയും എല്ലാം കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തിന്റെ ആക്ടിങ് ഇന്റലിജൻസ് ആണ്. എന്നാൽ മോഹൻലാൽ അങ്ങനെയല്ല എന്നും അദ്ദേഹം മാറുമെന്നാണ് തന്നെ പ്രതീക്ഷയെന്നും ഫാസിൽ പറഞ്ഞു. ഫാസിൽ നിർമ്മിച്ച മലയൻകുഞ്ഞ് എന്ന എത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് സിനിമയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത് എത്തിയിരിക്കുന്നത്. സിനിമ മികച്ച അഭിപ്രായം തന്നെയാണ് നേടിയെടുക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും ഏതൊക്കെ രീതിയിൽ ആരാധകർ ലേക്ക് എത്തിക്കണം എന്ന കാര്യം കൃത്യമായി അറിയാവുന്ന നടനാണ് ഫഹദ് ഫാസിൽ അതു കൊണ്ടു തന്നെ താരത്തിന് ഓരോ കഥാപാത്രവും മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായി മാറുകയാണ്.