‘ഫഹദ് ഫാസിലിനെ ഞാൻ കണക്കിന് ചീത്തവിളിച്ചു, അത് കേട്ട് പോലീസുകാർ പോലും ഞെട്ടി പോയി’ നടൻ അലൻസിയർ പറയുന്നു
വേറിട്ട അഭിനയശൈലി കൊണ്ട് മലയാള സിനിമയിൽ തന്റെതായ ഒരു ഇടം നേടിയ നേടിയ നടനാണ് അലൻസിയർ ലെ ലോപ്പസ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മുഖ്യധാരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഇവിടുത്തെ ഫഹദ് ഫാസിലുമെത്ത് താൻ അഭിനയിച്ച ചിത്രത്തിലെ രസകരമായ അനുഭവം അലൻസിയർ പങ്കുവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:,”ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ എന്റെ കൂടെ ഉള്ളത് മുഴുവൻ യഥാർത്ഥ പോലീസുകാരാണ്. അവരെല്ലാം ഡിപ്പാർട്ട്മെന്റിൽ ഉള്ളവരാണ് അതിൽ പാറാവ് നിൽക്കുന്ന ചേച്ചി വരെ ഡിപ്പാർട്ട്മെന്റിൽ ഉള്ളവരാണ്. ഞാൻ മാത്രമാണ് അതിൽ ആക്ടർ ആയിട്ട് ഉള്ളത്, പോലീസ് അല്ലാത്ത ഒരാള്. ഫഹദിനെ ഏറ്റവും ക്രൂരമായി മർദ്ദിക്കുന്ന ആ സീൻ എടുക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ശ്യാം പുഷ്ക്കരന്റെ ഭാര്യ അസോസിയേറ്റ് ആയിരുന്നു അവരെയൊക്കെ പുറത്താക്കി. എന്നിട്ട് പോലീസുകാർക്ക് കൊടുക്കുന്ന അതേ സ്വാതന്ത്ര്യത്തോട് കൂടി ചീത്ത വിളിക്കാൻ പറഞ്ഞു. സെറ്റ് ഇട്ടിരിക്കുന്ന ഒരു പോലീസ് സ്റ്റേഷൻ ആണിത്. ഇവൻ ആക്രമിക്കുമ്പോൾ അതിന്റെ മുഴുവൻ തീവ്രതയോടും തീക്ഷ്ണതയോടും കൂടി ആ സാധനം വേണമെന്നുണ്ടെങ്കിൽ പോലീസുകാർ ഉപയോഗിക്കുന്ന ഭാഷ വേണം. അപ്പോൾ ഈ പോലീസുകാർ ഒക്കെ ഫഹദിനെ തല്ലുകയും ചവിട്ടുകയും ഒക്കെ ചെയ്യുന്ന ആ സീനിൽ ഞങ്ങളൊക്കെ ചീത്ത വിളിക്കുകയാണ്.
അപ്പോൾ സ്ത്രീകളെയൊക്കെ പുറത്താക്കിയിട്ട് ഇത് മ്യൂട്ട് ചെയ്യും.ആ ചീത്ത വിളിയിൽ ഏറ്റവും വലിയ സമ്മാനം മേടിച്ചത് ഞാനാണ്. കാസർകോടത്തെ പോലീസുകാർ എന്നെ കണ്ടിട്ട് ചോദിച്ചു ‘ഞങ്ങൾ ഒന്നും ഇത്തരം തരത്തിലുള്ള ഭാഷ ഉപയോഗിച്ചിട്ടില്ല ചേട്ടൻ പോലീസ് സ്റ്റേഷനിൽ കയറിയിട്ടുണ്ടോ’യെന്ന്.അപ്പോൾ ഞാൻ പറഞ്ഞു ഞാൻ തിരുവനന്തപുരത്തു കാരനാണെന്ന്, തിരുവനന്തപുരത്തെ പോലീസുകാരുടെ ഭാഷ എനിക്ക് നന്നായിട്ട് അറിയാം, കാസർഗോഡുള്ള പോലീസുകാർക്ക് കുറച്ച് മയം കാണും പക്ഷേ അത് തിരുവനന്തപുരത്ത് ഇല്ല. അവിടെയുള്ള പോലീസുകാരനെ ഭാഷയ്ക്ക് ഭയങ്കര ധാർഷ്ട്യവും അതിന്റെ അങ്ങേയറ്റത്തെ അഹങ്കാരവും ഉണ്ടായിരിക്കും. അത് സ്വന്തം തന്തയെയും തള്ളയെയും വരെ ഇല്ലാതാക്കുന്ന ഭാഷ ആയിരിക്കും അവർ ഉപയോഗിക്കുന്നത്.” മാസ്റ്റർ ബീൻ എന്ന യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയർ ഇക്കാര്യം വെളിപ്പെടുത്തിയത്. 2017-ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ചിത്രത്തിൽ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടുമാണ് കേന്ദ്രകഥാപാത്രമായി എത്തിയത്.