‘ഉണ്ണി മുകുന്ദൻ എയറിൽ’ നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി മലയാളികൾ ; പ്രതിഷേധവുമായി ആയിരങ്ങൾ
ഹനുമാന്റെ ശക്തി ചോദ്യം ചെയ്തുകൊണ്ട് നടൻ സന്തോഷ് കീഴാറ്റൂർ കമന്റ് ചെയ്തതും അതിന് മറുപടിയായി ഉണ്ണി മുകുന്ദൻ കമന്റ് ചെയ്തതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉണ്ണി മുകുന്ദന് സൈബർ ഇടങ്ങളിൽ വലിയ പിന്തുണ ലഭിച്ചിരുന്നു.വിവാദ വിഷയത്തിൽ വ്യക്തമായ മറുപടി പറഞ്ഞുകൊണ്ട് സന്തോഷ് കീഴാറ്റൂർ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാദങ്ങൾ പതിയെ കെട്ടടങ്ങാൻ തുടങ്ങുമ്പോഴാണ് നടൻ ഉണ്ണി മുകുന്ദൻ എതിരെ സൈബർ ലോകത്ത് വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നത്. താരം വർഷങ്ങൾക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. നവമാധ്യമങ്ങളുടെ പുതിയ വാർത്തമാന ഭാഷയിൽ ‘ഉണ്ണിമുകുന്ദൻ എയറിൽ’ എന്ന് വിശേഷണങ്ങൾ ഉയർന്നു വരികയും ചെയ്യുന്നു.സ്വതന്ത്ര ഇന്ത്യ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത അനാസ്ഥയും കെടുകാര്യസ്ഥതയും ആണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാഴ്ച വയ്ക്കുന്നത് എന്ന് ലോകവ്യാപകമായി രൂക്ഷവിമർശനം നേരിടുമ്പോഴാണ് നടൻ ഉണ്ണി മുകുന്ദൻ 2014-ൽ നരേന്ദ്ര മോദിയും ഗവൺമെന്റ് നെയും പുകഴ്ത്തി പറഞ്ഞു കൊണ്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വർഷങ്ങൾക്കിപ്പുറം വിമർശിക്കപ്പെടുന്നത്.
മെഡിക്കൽ ഓക്സിജന്റെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വലിയ ദൗർലഭ്യം മൂലം ജനങ്ങൾ രാജ്യത്ത് പിടഞ്ഞ് ഇല്ലാതാകുമ്പോൾ അതിനെല്ലാം ഉത്തരവാദിയായി പ്രതിക്കൂട്ടിൽ കേന്ദ്ര ഗവൺമെന്റ് നിൽക്കുമ്പോഴാണ് ഉണ്ണിമുകുന്ദൻ നരേന്ദ്ര മോദിയെ പ്രകീർത്തിച്ച പോസ്റ്റ് രൂക്ഷമായ ഭാഷയിൽ വിമർശിക്കപ്പെടുന്നത്.”ഇന്ത്യയുടെ പുതിയ സുപ്രീമിലേക്ക് ഹൃദ്യമായ സ്വാഗതം “Namo” ഇന്ത്യയെ ബാധിക്കുന്നു. വളരെയധികം പ്രതീക്ഷകളോടെ, യുവ ഇന്ത്യ നിങ്ങൾക്ക് വോട്ട് ചെയ്തു ദയവായി മാറ്റം കൊണ്ടുവരിക. ഒരു ടീ സ്റ്റാൾ ബോയ് മുതൽ പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ വരെ സാക്ഷ്യം വഹിക്കാൻ ഞാൻ വളരെ ഭാഗ്യവാനാണ്, എക്കാലത്തെയും പ്രചോദനാത്മകമായ കഥകളിൽ ഒന്ന്. ഇന്ത്യ നിങ്ങളെ പിന്തുണയ്ക്കുന്നു നമോ” ഇതാണ് 2014ൽ ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പ്. കോവിഡിന്റെ രണ്ടാം വരവിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ കോടതികൾ അടക്കം കേന്ദ്ര ഗവൺമെന്റിനെ വിമർശിക്കുമ്പോൾ മോദി സർക്കാർ എന്ത് മാറ്റമാണ് രാജ്യത്ത് കൊണ്ടുവന്നതെന്നാണ് ആളുകൾ ഉണ്ണി മുകുന്ദനോട് ചോദിക്കുന്നത്.