സത്യൻ, നിവിൻ പോളി എന്നിവർക്ക് ശേഷം ചരിത്ര കഥാപാത്രമാകാൻ ചെമ്പൻ വിനോദ് ഒരുങ്ങുന്നു
സത്യൻ, നിവിൻ പോളി തുടങ്ങിയ നടന്മാർക്ക് ശേഷം നടൻ ചെമ്പൻ വിനോദ് ചരിത്ര ഇതിഹാസം ആയി കണക്കാക്കപ്പെടുന്ന കായംകുളം കൊച്ചുണ്ണി ആയി പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു. 1966-ൽ പി. എ.തോമസ് ആണ് അനശ്വര നടൻ സത്യനെ കൊച്ചുണ്ണി എന്ന കഥാപാത്രം ആക്കികൊണ്ട് കായംകുളം കൊച്ചുണ്ണി എന്ന ചിത്രം ആദ്യം മലയാളത്തിൽ ഒരുക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം 2018-ൽ നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് റോഷൻ ആൻഡ്രൂസ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രം വീണ്ടും ഒരുക്കി. സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി കൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന മറ്റൊരു ചരിത്ര കഥാപാത്രമായി മോഹൻലാലും ഈ ചിത്രത്തിന്റെ ഭാഗമായി. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയിൽ മറ്റൊരു കായംകുളം കൊച്ചുണ്ണി കൂടി വരികയാണ്. ചരിത്ര കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നത് നടൻ ചെമ്പൻ വിനോദ് ആണ്. സംവിധായകൻ വിനയൻ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിലാണ് ചെമ്പൻ വിനോദ് കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രമായി എത്തുന്നത്. ഈ വിവരം സംവിധായകൻ വിനയൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
വലിയ ബജറ്റിലൊരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം ചരിത്രപ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വലിയ ബഡ്ജറ്റ്, പുതിയ സാങ്കേതികവിദ്യ എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ള ഈ ചിത്രത്തിൽ പ്രേക്ഷകർ വളരെ വലിയ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. ചെമ്പൻ വിനോദ് ഈ ചിത്രത്തിൽ കായംകുളം കൊച്ചുണ്ണി എത്തുന്നുവെന്ന വിവരം പങ്കുവെച്ചുകൊണ്ട് വിനയൻ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ;”19-ം നൂറ്റാണ്ടിൻെറ സെറ്റിൽ നായകൻ സിജു വിൽസനോടും..,ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കാൻ എത്തിയ ചെമ്പൻ വിനോദിനോടും ഒപ്പം…മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്തിട്ടുണ്ട്…”