മക്കള്‍ സെല്വന് വില്ലനോ? പടം 200 കോടിയും കടന്ന് കുതിക്കും! ; വിജയ് സേതുപതിയുടെ വിജയകഥ
പ്രേക്ഷകര്‍ മക്കള്‍ സെല്വന് എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരമാണ് വിജയ് സേതുപതി. വളരെ ചുരുങ്ങിയകാലംകൊണ്ടാണ് സിനിമാ പ്രേമികളുടെ പ്രിയതാരമായി വിജയ് സേതുപതി മാറിയത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായകനായി തിളങ്ങുമ്പോള്‍ തന്നെ വില്ലനായും വിജയ് സേതുപതി മിന്നിതിളങ്ങുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിജയ് സേതുപതി എത്തിയത്. എന്നാല്‍ ഇപ്പോള്‍ തമിഴ് സിനിമയുടെ മുടിചൂടാ മന്നനായി മാറി. അതിനെല്ലാം കാരണം അദ്ദേഹത്തിന്റെ കഠിനാധ്വാനം തന്നെയാണ്. താരജാഡയില്ലാതെ മണ്ണില്‍ ചവിട്ടി നിന്ന് മനുഷ്യരെ ചേര്‍ത്തുപിടിച്ച പല സംഭവങ്ങളും വാര്‍ത്തകളായിരുന്നു.
വ്യക്തമായ നിലപാടുകള്‍ ഉള്ള ഒരു പച്ചയായ മനുഷ്യനാണ് വിജയ് സേതുപതി. രാഷ്ട്രീയം പറയാന്‍ വളരെ മടിയുള്ള താരങ്ങള്‍ക്കിടയില്‍ പൊതുവേദിയില്‍ വിജയ് സേതുപതിക്ക് അതെല്ലാം പറയാന്‍ രണ്ടാമത് ആലോചിക്കേണ്ടതില്ല. തനിക്ക് പറയാനുള്ളത് അത് എവിടെയാണെങ്കിലും ആരുടെ മുഖത്ത് നോക്കിയാണെങ്കിലും തുറന്ന് പറയുന്ന ഒരു വ്യക്തിയാണ്. വന്ന വഴി മറക്കാത്ത മനുഷ്യനാണ്. സിനിമയെന്ന ഭ്രമിപ്പിക്കുന്ന ലോകം കണ്ട് കഞ്ഞ് മഞ്ഞളിച്ചിട്ടില്ല ഇദ്ദേഹത്തിന്റെ. സ്നേഹം തോന്നിയാല്‍ കെട്ടിപിട്ടിച്ച് ചുംബനം നല്ക്കുന്ന കലാകാരനാണ് വിജയ്. അതുകൊണ്ട് തന്നെ എവിടെയെല്ലാം ഇദ്ദേഹത്തെ കണ്ടാലും ജനപ്രവാഹമായിരിക്കും ഒരു നോക്ക് കാണാനും കൂടെ ചിത്രങ്ങളെടുക്കാനുമെല്ലാം.
ഇന്ന് ഇന്ത്യന്‍ സിനിമകളിലെ ഇതിഹാസങ്ങള്‍ക്കൊപ്പം തുല്യ പ്രാധാന്യമുള്ള പ്രതിനായക വേഷം ചെയ്യാന്‍ ആരെന്ന് ചോദ്യത്തിന് വിജയ് സേതുപതി എന്നാണ് ഉത്തരം. താരത്തിന്റെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ വിക്രം എന്ന ചിത്രം 400 കോടിയും കടന്ന് കുതിക്കുകയാണ്. അദ്ദേഹത്തിന്റെ കടന്നുവന്ന വഴികള്‍ ആണ് അദ്ദേഹത്തെ ഇവിടെ ഈ നല്ലനിലയില്‍ എത്തിച്ചത്. സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ 2003ല്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വിമാനം കയറിയ കാമുകനായിരുന്നു വിജയ്. തമിഴ് സിനിമയെ വെല്ലുന്ന ഒരു ത്രില്ലടിപ്പിക്കുന്ന ജീവിതകഥ കൂടിയുണ്ട് അദ്ദേഹത്തിനെകുറിച്ച് പറയാന്‍.
2000 നവംബര്‍ ആറിനാണ് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്ന തമിഴ് നാട്ടിലെ രാജപാളയം സ്വദേശിയായ യുവാവ് ജോലി തേടി യുഎഇയില്‍ എത്തിയത്. ദുബായില്‍ ഒറു കമ്പനിയില്‍ അക്കൗണ്ടന്റായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. സുഹൃത്തുക്കളുടെ കൂടെയായിരുന്നു അദ്ദേഹം അവിടെ താമസിച്ചത്. സിനിമ എന്ന സ്വപ്നത്തിലേക്ക് എത്തുംമുമ്പ് കുടുംബത്തെ ഒറു നല്ല നിലയില്‍ എത്തിക്കണമെന്ന ചിന്തകളായിരുന്നു വിജയ് സേതുപതിക്ക് അന്നുണ്ടായിരുന്നത്. വീട്ടിലെ കടങ്ങളും ബാധിതകളും ഓര്‍ക്കുമ്പോള്‍ സ്വപ്നമെല്ലാം മാറ്റിവെക്കാനായിരുന്നു പ്രേരിപ്പിച്ചത്. താമസസ്ഥലത്തെ ടിവിയില്‍ വരുന്ന സിനിമകളെല്ലാം ഒന്നും പോലും വിടാതെ കാണുമായിരുന്നു.
സാമൂഹ്യമാധ്യമത്തിലൂടെ കണ്ടുമുട്ടിയ ഒരു മലയാളിപെണ്കുട്ടിയായിരുന്നു വിജയ് സേതുപതിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. കൊല്ലം സ്വദേശി ജെസ്സിയായിരുന്നു അത്. 2003ല്‍ അവളെ സ്വന്തമാക്കാന്‍ നാട്ടിലേക്ക് തിരിക്കുകയും ജെസ്സിയെ ജീവിത സഖിയാക്കുകയും ചെയ്തു. ജെസ്സി ജീവിതത്തിലേക്ക് വന്നതോടെ സിനിമ സ്വപ്നങ്ങള്‍ പൂവണിയാന്‍ തുടങ്ങി. ആ സമയത്ത് ചെന്നെയിലെ തിയേറ്ററില്‍ അക്കൗണ്ടന്റായി ജോലി ചെയ്യാന്‍ തുടങ്ങി. ഒപ്പം സിനിമയിലും അഭിനയിക്കാനും പരിശ്രമിച്ചുകൊണ്ടിരുന്നു. സൂപ്പര്‍ താരങ്ങളുടെ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തായിരുന്നു തുടക്കം. അഞ്ച് വര്‍ഷത്തോളം അദ്ദേഹം ചെറിയ റോളുകളില്‍ അഭിനയിച്ചു.
2010ല്‍ പുറത്തിറങ്ങിയ സീനു രാമസമിയുടെ തെന്മേര്‍ക് പരുവകട്രിന് ആണ് വിജയുടെ ആദ്യ നായകനായുള്ള സിനിമ. 2012ല്‍ പിസ്സ എന്ന ചിത്രത്തിലെ അഭിനയം ഹിറ്റായതോടെ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ വന്‍വിജയവും കൂടാതെ അദ്ദേഹത്തിന്റെ താര പദവി ഉയരുകയും ചെയ്തു. സൂന്ത് കവ്വും, ഇദ്ധര്‍കുതനെ അസൈപെട്ടെയ് ബലകുമാര, പണ്ണിയരും പദ്മിനിയും, നാനും രൗഡി താന്‍, സേതുപതി, വിക്രം വേദ, കറുപ്പന്, ചെക്ക ചിവന്ത വാനം, 96, സൂപ്പര്‍ ഡീലക്സ്, പേട്ട, മാസ്റ്റര്‍, വിക്രം അങ്ങനെ മെഗാഹിറ്റുകളുടെ വന്‍ നിര തന്നെയുണ്ട്.
ഇപ്പോഴിതാ ‘പുഷ്പ 2: ദ് റൂള്‍’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതി എത്തുന്നുവെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന് എന്ന ചിത്രത്തില്‍ വിജയ് സേതുപതിയായിരിക്കും വില്ലന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.