‘തനിക്ക് ഭാര്യയോടാണ് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത്’! അന്ന് ശ്രീജിത്ത് രവി പറഞ്ഞതിങ്ങനെ
മലയാള സിനിമയിലെ ഒരു നടനാണ് ശ്രീജിത്ത് രവി. എടുത്ത് പറയാന്‍ മാത്രം മികച്ച കഥാപാത്രങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിനില്ലെങ്കിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ശ്രീജിത്ത് രവിക്ക് സാധിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീജിത്ത് രവിയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ നമ്മെ ഏവരേയും ഞെട്ടിച്ചിരുന്നു. കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രവി കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയായിരുന്നു. മനോവൈകല്യത്തിന് ചികിത്സ തേടുന്നുണ്ടെന്നും, മരുന്ന് കഴിക്കാത്തതിനാലാണ് ഇങ്ങനെയൊരു തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി പറഞ്ഞിരുന്നു. മുമ്പും സമാനമായ സംഭവം നടന്നിരുന്നു എന്ന റിപ്പോര്‍ട്ടിന്റെ പുറത്തും ശക്തമായ തെളിവുകള്‍ ഉള്ളതു കൊണ്ടുമാണ് ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
മികച്ച കലാകാരന് ടിജി രവിയുടെ മകന് എന്ന ലേബലില്‍ സിനിമയില്‍ എത്തിയ ആളാണ് നടന് ശ്രീജിത്ത് രവി. ടിജി രവി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ആയിരുന്നു അധികവും ചെയ്തിരുന്നത്. എന്നാല്‍ തന്റെ അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും തന്റെ ഭാര്യയെ കുറിച്ചും മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്നേഹനിധിയായ കുടുംബനാഥനാണ് തന്റെ അച്ഛനെന്നാണ് ശ്രീജിത്ത് രവി പറഞ്ഞത്. കുടുംബത്തെ അത്രയധികം സ്നേഹിക്കുന്ന ഒരാളാണ് അച്ഛനെന്നും, വളരെ സ്നാതുഷ്ടമായ ഒരു കുടുംബമായിരുന്നു ഞങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് പലപ്പോഴും അച്ഛന് അഭിനയിച്ച സിനിമകള്‍ കാണാറുള്ളത്. അതില്‍ അച്ഛന് സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. കാരണം അത് അച്ഛന്റെ ജോലിയുടെ ഒരു ഭാഗമായിട്ടാണ് കാണുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നെ അമ്മയുടെ കാര്യം പറയുകയാണെങ്കില്‍ ഇത്തരം സീനുകളെല്ലാം അച്ഛന്റെ ജോലിയുടെ ഭാഗമായിട്ടാണ് കണ്ടിരുന്നത്. കാരണം വീട്ടില്‍ വരുന്ന അച്ഛന് അങ്ങനെയല്ല എന്ന പൂര്‍ണ്ണ ബോധ്യം ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഉണ്ടെന്നും ശ്രീജിത്ത് രവി പറയുന്നു. എന്നാല്‍ അമ്മയോടെ കുറേപേര്‍ ചോദിക്കുമായിരുന്നു, അച്ഛന് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആര്‍ക്കും ഒന്നും തോന്നാറില്ലേ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞ മറുപടി, ഇങ്ങനെ ആയിരുന്നു. ‘ഞാന്‍ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും നഗ്ന ശരീരങ്ങള്‍ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ലെങ്കില്‍ അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ ജോലിയാണ് എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചതെന്ന് ശ്രീജിത്ത് രവി പറഞ്ഞു. കൂടാതെ, തനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാട് ഉള്ളത് തന്റെ ഭാര്യയോടാണെന്നും, എന്നെ ഉപേക്ഷിച്ച് പോവാമായിരുന്ന കാരണമുണ്ടായിട്ടും അവള് കൂടെ നില്‍ക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.