‘മനഃപൂർവം കാളി ദേവിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു’ ; രാഹുൽ ഈശ്വർ
ലീന മണിമേഖല പരസ്യമായി ഹിന്ദു ദേവതയായ കാളിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ സിഗരറ്റ് വലിക്കുന്ന ‘കാളി’യുടെ പോസ്റ്റര്‍ വൈറലായത്. രാഹുൽ ഈശ്വർ എൻഐയോട് ഹൈന്ദവ മതവികാരത്തെ വ്രണപ്പെടുത്താന്‍ ലീന മണിമേഖല ശ്രമിക്കുകയാണ് എന്ന് പറഞ്ഞിരിക്കുന്നത് ആയി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഈ ഒരൊറ്റ കാര്യം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
ലീന മണിമേഖല ഹിന്ദുത്വ വിഭാഗത്തിനെതിരെ മനപ്പൂർവം ആയാണ് ഇത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്തതെന്നും. ദൈവങ്ങളെ അപകീർത്തിപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. ടൊറന്റോയിലെ അഗാ ഘാന് മ്യൂസിയത്തില്‍ ആണ് ഇപ്പോൾ കാളിയുടെ പോസ്റ്റർ ഉള്ളത്. ഇത് അവിടെ നീക്കം ചെയ്യണമെന്ന് കാനഡയുടെ ഇതിനോടകം തന്നെ ഇന്ത്യ ആവശ്യപ്പെട്ടു കഴിഞ്ഞു. ‘അണ്ടര്‍ ദ് ടെന്റ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് കാനഡയോട് ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കാനഡയുടെ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഒന്നാകെ ലീന ക്കെതിരെ ശക്തമായ വിവാദങ്ങൾ തന്നെ പൊട്ടിപ്പുറപ്പെടുന്നു ഹിന്ദു മതവികാരത്തെ ആണ് ഈ ചിത്രം ഇപ്പോൾ ബാധിച്ചിരിക്കുന്നത്. വിവിധ ഹിന്ദു ഗ്രൂപ്പുകൾ ഇതിനോടകം തന്നെ ലീനയ്ക്ക് എതിരെ ശക്തമായ നിയമ നടപടികൾ തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രംഗത്തെത്തി കഴിഞ്ഞു. സൈബർ ഇടങ്ങളിൽ നിന്ന് ലീനയ്ക്കെതിരെയുള്ള വിമർശനങ്ങളും അക്രമണങ്ങളും തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കാനഡയോട് ഇന്ത്യ പോസ്റ്റർ നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ഇന്ത്യൻ വംശജയായ ലീന മണിമേഖല ടൊറന്റോയില്‍ ജനിച്ച് വളർന്ന പെൺകുട്ടിയാണ്. ലീനയുടെ ഡോക്യുമെന്ററി യുടെ പോസ്റ്ററാണ് കാളിയുടെ ചിത്രം. സിഗരറ്റ് വലിക്കുന്ന കാളിയുടെ ചിത്രത്തിൽ തന്നെ എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗത്തിന്റെ ചില മുദ്രകളും മറ്റുമുണ്ട്. ഇങ്ങനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗുകൾ മറ്റും ഇപ്പോൾ ഉയർന്നു വരികയാണ്. എന്തായാലും വരും ദിവസങ്ങളിൽ ഇതിനോട് ഏതു തരത്തിലായിരിക്കും കാനഡ പ്രതികരിക്കുന്നത് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ഏവരും.