ലാലേട്ടനെ സൂപ്പർസ്റ്റാർ മോഹൻലാൽ ആക്കിയ പടത്തിന് ഇന്ന് 38 വയസ്സ്…!
1 min read

ലാലേട്ടനെ സൂപ്പർസ്റ്റാർ മോഹൻലാൽ ആക്കിയ പടത്തിന് ഇന്ന് 38 വയസ്സ്…!

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ് രാജാവിന്റെ മകൻ. നടന്റെ കരിയറിൽ വൻ വഴിത്തിരിവായ സിനിമയാണ് ഇത്. രാജാവിന്റെ മകനിലൂടെയാണ് മോഹൻലാൽ സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. 1986 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തതും നിർമ്മിച്ചതും തമ്പി കണ്ണന്താനം ആയിരുന്നു. ഡെന്നിസ് ജോസഫിന്റേതായിരുന്നു തിരക്കഥ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് എന്ന നായകൻ ചെറുതല്ലാത്ത ഓളം തന്നെയാണ് കേരളക്കരയിൽ ഉണ്ടാക്കിയത്. ബോക്‌സ് ഓഫിസ് ചരിത്രത്തിലെ തന്നെ പുതിയ ഒരു അധ്യായമായിരുന്നു.. ‘രാജാവിന്‍റെ മകൻ…’ചിത്രം പിറന്നുവീണിട്ട് ഇന്നേക്ക് 38 വർഷം.

മോഹന്‍ലാലിന്റെ കരിയറിലെ സുപ്രധാന കഥാപാത്രമായ വിന്‍സെന്റ് ഗോമസ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള വരവായിരുന്നു ഇത്. മനസ്സില്‍ കുറ്റബോധം തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.. തുടങ്ങി ചിത്രത്തിലെ ഡയലോഗുകളെല്ലാം ഹിറ്റായി മാറിയിരുന്നു. എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ചിത്രമായിരുന്നു രാജാവിന്റെ മകന്‍ എന്നായിരുന്നു മോഹന്‍ലാല്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.മമ്മൂട്ടിയെ മനസ്സില്‍ കണ്ടായിരുന്നു രാജാവിന്റെ മകന്റെ തിരക്കഥ ഒരുക്കിയത്. എന്നാല്‍ ആ സിനിമയില്‍ നായകനായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത് മോഹന്‍ലാലിനായിരുന്നു. ആ നേരം അല്‍പ്പദൂരമെന്ന മുന്‍ചിത്രം പരാജയമായിരുന്നു. വീണ്ടും തമ്പി കണ്ണന്താനത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കഥ ഇഷ്ടമായെങ്കിലും അദ്ദേഹം ചിത്രം നിരസിക്കുകയായിരുന്നുവെന്ന് തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു.


മമ്മൂട്ടി നിരസിച്ചതോടെയാണ് മോഹന്‍ലാലിലേക്ക് കഥാപാത്രമെത്തിയത്. സാമ്പത്തികമായി ഒട്ടേറെ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും സിനിമ പൂര്‍ത്തിയാക്കുകയായിരുന്നു സംവിധായകന്‍. റിലീസ് ചെയ്ത് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ മാറുകയായിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം വന്നേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. അത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് നടക്കാതെ പോവുകയായിരുന്നുവെന്നായിരുന്നു.