കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് 2000ലെ ഏറ്റവും വലിയ പണം വാരി ചിത്രമായി തെങ്കാശിപ്പട്ടണത്തിന്റെ 22 വര്‍ഷങ്ങള്‍…..
തൊണ്ണൂറുകളില്‍ ജനിച്ചവരുടെ ചൈല്‍ഡ്ഹുഡ് നൊസ്റ്റാള്‍ജിയയാണ് 2000 ത്തില്‍ തിയേറ്ററുകളിലെത്തിയ തെങ്കാശിപ്പട്ടണം എന്ന സിനിമ. കോമഡി, സെന്റിമെന്റ്സ്, പാട്ടുകള്‍, പ്രണയം, പക, ഫൈറ്റ് തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും സമാസമം ചേര്‍ത്തൊരു ദൃശ്യ വിരുന്നുതന്നെയായിരുന്നു തെങ്കാശിപ്പട്ടണം. ഇന്നും റിപ്പീറ്റ് വാല്യുവില്‍ കുറവ് സംഭവിക്കാത്ത ചുരുക്കം ചില മലയാള സിനിമകളില്‍ ഒന്ന് കൂടിയാണ് തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, കാവ്യാ മാധവന്, സലീം കുമാര്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അത് വരെയുള്ള ഒട്ടേറെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥ ആക്കിയ ഈ സിനിമ 200 ദിവസത്തിലേറെ ഓടിയിട്ടാണ് തിയേറ്റര്‍ വിട്ടത്. ചിത്രം പുറത്തിറങ്ങി 22 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതോടനുബന്ധിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
മമ്മൂട്ടിയോ മോഹന്‍ലാലോ ചെയ്താല്‍ നന്നാവുന്ന കണ്ണന് മുതലാളി എന്ന നായകവേഷം തോക്കും പിടിച്ച് നടക്കുന്ന ഉശിരന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്ന സുരേഷ് ഗോപി വള്ളിക്കളസം കാണുന്ന രീതിയില്‍ മുണ്ടും മടക്കി കുത്തി വന്നാല്‍ പ്രേക്ഷകര്‍ ചിരിക്കും എന്ന് തോന്നലില്‍ ആ നായകവേഷം സുരേഷ് ഗോപിക്ക് കൊടുക്കുന്നു..
പക്ഷേ അപ്പോഴും സുരേഷ് ഗോപി ആയതുകൊണ്ട് ഈ കഥാപാത്രം പ്രേക്ഷകര്‍ എത്രത്തോളം സ്വീകരിക്കും എന്ന ആശങ്കയില്‍ ഓരോ സീനും പലപല രീതിയില്‍ ഷൂട്ട് ചെയ്തു വച്ചു..
അപ്പോഴൊക്കെ സംവിധായകനോട് സുരേഷേട്ടന് ഒന്നേ പറഞ്ഞുള്ളൂ നിങ്ങള്‍ ഇതില്‍ ഏതു വേര്‍ഷന്‍ ഉപയോഗിച്ചാലും ഇത് ഒരു വര്‍ഷം ഓടുന്ന സിനിമയായിരിക്കും എന്ന്.!
SG പറഞ്ഞതുപോലെ 260 ദിവസത്തോളം തീയേറ്ററില്‍ ഓടി സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചു 2000ലെ ഏറ്റവും വലിയ പണം വാരി ചിത്രമായി തെങ്കാശിപ്പട്ടണം മാറി.!
* EKM, TVM, Calicut, Kollam തുടങ്ങിയ മെയിന്‍ സെന്ററുകള്‍ എല്ലാം റെക്കോര്‍ഡ് ഇട്ട സിനിമ
* 4 A ക്ലാസ്സ് സെന്ററില്‍ റെഗുലര്‍ ഷോയില്‍ 6 മാസം പിന്നിട്ട ഏക സിനിമ
* ഈ നൂറ്റാണ്ടില്‍ തീയേറ്ററില്‍ ഏറ്റവും കൂടുതല്‍ ദിവസം ഓടിയ മലയാളസിനിമ
* ലാല്‍ ഒഴികെ ഇതില്‍ പ്രവര്‍ത്തിച്ച മിക്കവരുടെയും കരിയറിലെ ഏറ്റവും വലിയ വിജയചിത്രം
തെങ്കാശിപട്ടണത്തിന്റെ 22 വര്‍ഷങ്ങള്‍