“നടുനീളാൻ മാസ്സ് ഡയലോഗ്സ് പറഞ്ഞു കോരിത്തരിപ്പിക്കുന്ന കാര്യത്തിൽ മമ്മുക്ക മറ്റുള്ള നടന്മാരിൽ നിന്ന് വ്യത്യാസം ആണ് “
1 min read

“നടുനീളാൻ മാസ്സ് ഡയലോഗ്സ് പറഞ്ഞു കോരിത്തരിപ്പിക്കുന്ന കാര്യത്തിൽ മമ്മുക്ക മറ്റുള്ള നടന്മാരിൽ നിന്ന് വ്യത്യാസം ആണ് “

‘ഒരു ഫുൾ ബോട്ടിൽ ബ്രാൻഡി, രണ്ട് കോഴി ബിരിയാണി, നല്ല നീലച്ചടയൻ കാജാബീഡിയിൽ തെറുത്തത് ഒന്ന്’ ഈ കൂലിയിൽ കൊട്ടേഷൻ എടുക്കുന്ന കാരിക്കാമുറി ഷണ്മുഖൻ, മമ്മൂട്ടിയുടെ കരിയറിലെ അൽപ്പം ഗ്രേ ഷെയ്ഡുള്ള കഥാപാത്രത്തിന് ഇരുപത് വയസ്സ് തികയുന്നു. ഈ വേളയിൽ ബ്ലാക്കിന്റെ ഇരുപതാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് മമ്മൂട്ടി ആരാധകർ. 20YearsOfBlack എന്ന ടാഗും എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ് ആയിട്ടുണ്ട്. സിനിമയിലെ ഡയലോഗുകളും, രംഗങ്ങളുമെല്ലാം ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് വായിക്കാം


കുറിപ്പിൻ്റെ പൂർണരൂപം

ബെസ്റ്റ്… കണ്ണാ ബെസ്റ്റ്

കരിക്കാമുറി ഷണ്മുഖൻ ആ നെയിം തന്നെ 🔥

നടുനീളാൻ മാസ്സ് ഡയലോഗ്സ് പറഞ്ഞു കോരിത്തരിപ്പിക്കുന്ന കാര്യത്തിൽ മമ്മുക്ക മറ്റുള്ള നടന്മാരിൽ നിന്ന് വെത്യാസം ആണ്
Goat തന്നെ എന്ന് പറയാം….

ബ്ലാക്കിൽ ഉള്ള റോൾ എല്ലാം എത്ര ഈസി ആയിട്ടാണ് മമ്മുക്ക പറഞ്ഞു ഫലിപ്പിക്കുന്നത്.ഈ റേഞ്ച് വേറെ ആണ് 😎👌

അവന്മാർക്ക് എൻ്റെ ചാവ് കാണണം
പൊലകുളി അടിയന്തരയത്തിന് ചോറും തിന്നണം

തന്ത ഇല്ലാ പിറപ്പകുളുടെ അഹങ്കാരം🤙🏻😎🔥
….

ഇത് പോലത്തെ ഡയലോഗ് എല്ലാം മമ്മുക്ക പറയുന്ന റേഞ്ച് അത് വേറെ തന്നെയാണ്
സ്ലാങ് പിടിക്കുന്ന രീതിയും 😍

അമൽ നീരദിന്റെ കണ്ണിൽ രഞ്ജിത്ത് ഒരുകി വെച്ച മറ്റൊരു മാസ്സ് ക്ലാസ്സ്‌ ഐറ്റം 👌💥

#20YearsOfBlack #Mammootty