വിനീത് ശ്രീനിവാസന്റെ പടങ്ങൾക്ക് വേണ്ടി കാത്തിരിക്കും   എത്ര cringe elements ചേർത്താലും ആസ്വദിക്കും “
1 min read

വിനീത് ശ്രീനിവാസന്റെ പടങ്ങൾക്ക് വേണ്ടി കാത്തിരിക്കും  എത്ര cringe elements ചേർത്താലും ആസ്വദിക്കും “

ഒരു നടനെന്ന രീതിയിലും സംവിധായകന്‍ എന്ന നിലയിലും തന്റെ കഴിവുകള്‍ അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുള്ള ആളാണ് വിനീത് ശ്രീനിവാസന്‍. സൗഹൃദ സിനിമകള്‍ പറയുന്നതില്‍ എക്കലവും വിജയിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. തന്റെ ആദ്യത്തെ ചിത്രം മുതല്‍ വിനീത് സൗഹൃദവുമായി ബന്ധപ്പെട്ട കഥകളാണ് കൂടുതലും പറഞ്ഞിട്ടുള്ളത്. ഏറ്റവും ഒടുവില്‍ വിനീതിന്റേതായി പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ഇതേ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ഇപ്പോഴിതാ വിനീതിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

വർഷങ്ങൾക്ക് ശേഷം ആണല്ലോ ഇപ്പോ ചർച്ച വിഷയം… 😌

ഭയങ്കര സിനിമ എന്നൊന്നും അഭിപ്രായം ഇല്ല..

പക്ഷെ വിനീത് എടുക്കുന്ന സിനിമകൾ ഇനിയും കാണും

വിനീത് എടുക്കുന്ന സിനിമകൾക്ക് വേണ്ടി കാത്തിരിക്കും..

അതിന്റെ promo ഇന്റർവ്യൂസിൽ വിനീതിന്റെ സംസാരവും ചിരിയും കണ്ടിരിക്കും..

നിങ്ങൾ അതിശയിച്ചു പോകുന്ന. വിനീതിന്റെ ആ particular audience ഇൽ പെട്ട ഒരാളാണ് ഞാൻ…

എനിക്ക് അയാളുടെ വിനയവും പതിഞ്ഞ സംസാരവും light hearted ചിരിയും

അതൊക്കെ നിറഞ്ഞ അയാളുടെ സിനിമ subjectsum ഒരുപാട് ഇഷ്ടമാണ്

അങ്ങനെ ജീവിതം കാണാൻ

ആഗ്രഹിക്കുന്ന. ഒരാളായത് കൊണ്ടാവാം

ആയാലും അയാൾക്കൊപ്പം ഉള്ള കൊറെ ചെറുപ്പക്കാരുടെ ഗ്രൂപ്പും മലയാള സിനിമയിൽ ഉള്ളത് വല്ല്യേ ആശ്വാസമായി കരുതുന്നു

വിനീത് fan അല്ല..

ആ വാക്കൊക്കെ എന്നെ സംബന്ധിച്ച് വല്ല്യേ ആഴമുള്ള വാക്കാണ്

പക്ഷെ അയാളുടെ പടങ്ങൾക്ക് വേണ്ടി കാത്തിരിക്കും

എത്ര cringe elements ചേർത്താലും ആസ്വദിക്കും

As a person അയാളെ ഇഷ്ടമാണ് ❤️