“ടർബോ വെറുമൊരു മാസ് മസാല സിനിമ മാത്രമായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ…. ? ” കുറിപ്പ് വൈറൽ
1 min read

“ടർബോ വെറുമൊരു മാസ് മസാല സിനിമ മാത്രമായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ…. ? ” കുറിപ്പ് വൈറൽ

മമ്മൂട്ടി നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയില്‍ രണ്ടാം സ്ഥാനം ടര്‍ബോ നേടിയിരുന്നു. മെയ് 23നാണ് റിലീസ്.സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ടര്‍ബോ ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച് ഒരു ആരാധകൻ്റെ കുറിപ്പാണ് വൈറലാവുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം 

 

ടർബോ വെറുമൊരു മാസ് മസാല സിനിമ മാത്രമായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ…. ? 

ത്രില്ലർ സിനിമകളുടെ എല്ലാ ക്ലിഷേ ഫോർമാറ്റുകളും തന്റെ ഓരോ സിനിമകളിലൂടെയും പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന ആളാണ് മിഥുൻ മാനുവേൽ തോമസ്.

ടർബോയിലും അതിൽ യാതൊരു മാറ്റവുമുണ്ടാവില്ല.

വെറും തട്ടുപൊളിപ്പൻ മാസ്സ് പടം പ്രതീക്ഷിച്ച് തീയറ്ററിൽ പോകുന്നവർക്ക് വായും പൊളിച്ചിരിക്കാനുള്ള ഐറ്റം മിഥുൻ പടത്തിൽ എഴുതി വച്ചിട്ടുണ്ടാവും. 

വൈശാഖ് എന്ന സംവിധായാകന്റെ പോട്ടെൻഷൻ ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച് പിടിച്ചിരുത്തുന്ന മേക്കിങ്ങാണ് പുള്ളിയുടെ മെയിൻ ഐറ്റം.

Well Written ആയ ഒരു സ്ക്രിപ്റ്റ്‌ കൂടെ കിട്ടുമ്പോൾ വൈശാഖ് അത്ഭുതങ്ങൾ സൃഷ്ടിക്കും.🔥

ലോകം മൊത്തം കീഴടക്കിയ ഒരു രാജാവിനെ പോലെയാണ് ഇന്ന് മലയാള സിനിമയിൽ മമ്മൂട്ടി.

തന്റെ കരിയറിന്റെ ഏറ്റവും ഗംഭീര ഘട്ടത്തിൽ നിൽക്കുന്ന മമ്മൂക്ക ഒന്നും കാണാതെ ടർബോ എന്ന ഈ സിനിമ ചെയ്യില്ലയെന്നത് പകൽ പോലെ സത്യമാണ്. 

Mark My Words 😇

നിങ്ങൾ പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള ഒരു ഒന്നൊന്നര ട്രീറ്റ്‌ ആയിക്കും ടർബോ😍