എത്ര കണ്ടാലും മതിവരാത്ത ഒരുപാട് ലാലേട്ടൻ പടങ്ങളിൽ ഒന്ന് ” കമലദളം “
1 min read

എത്ര കണ്ടാലും മതിവരാത്ത ഒരുപാട് ലാലേട്ടൻ പടങ്ങളിൽ ഒന്ന് ” കമലദളം “

മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ കമലദളം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്. ലോഹിതദാസ് – സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം റിലീസായിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. കലാമണ്ഡലം നന്ദഗോപന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മോനിഷയും പാര്‍വ്വതിയുമാണ് നായികാ നിരയിലെത്തിയത്. വിനീച് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വന്‍ വിജയവുമായി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

എത്ര കണ്ടാലും മതിവരാത്ത ഒരുപാട് ലാലേട്ടൻ പടങ്ങളിൽ ഒന്ന്

” കമലദളം ” അതിലെ നന്ദ ഗോപൻ എന്ന കുടിയനായ കലാകാരനായ മാഷും…

ഞാൻ ജനിച്ച വർഷം 1992 മെയ്‌ 22.

അതെ വർഷം 1992 മാർച്ച്‌ 27 ന് ജനിച്ച ലാലേട്ടൻ പടം. എന്നേക്കാൾ 2 മാസം മൂപ്പുണ്ട് കമലദളത്തിന്. 😄

ഇന്നോളം ഇത്ര മനോഹരമായ ഒരു പ്രേമം വേറൊരു സിനിമയിലും കാണാൻ കഴിഞ്ഞിട്ടില്ല. ആരും മറക്കാത്ത ഒരു പിടി നല്ല ഗാനങ്ങളും.

ചെറിയ ഒരു പിണക്കത്തിന്റെ പേരിൽ

തീ കൊളുത്തി മരിച്ച ഭാര്യയെ ഓർത്തു കുടിയനായി മാറിയ ഒരു കലാകാരൻ. സോമശേഖരൻ ഒരു തെറ്റിദ്ധാരണ യുടെ പേരിൽ കൊടുത്ത വിഷം ഉള്ളിൽ ചെന്നു എന്ന് അറിഞ്ഞിട്ടും ഒരിക്കൽ താൻ മൂലം നിന്നുപോയ മാളവിക യുടെ അരങ്ങേറ്റം വീണ്ടും മുടങ്ങാതിരിക്കാൻ അവസാന ശ്വാസം വരെയും ഒപ്പം നിന്ന നന്ദ ഗോപൻ ❤. നന്ദ ഗോപന്റെ അവസാന നിമിഷങ്ങളിൽ മരിച്ചുപോയ സുമംഗല കൂട്ടിക്കൊണ്ട് പോകാൻ വരുമ്പോ ഒരു ചിരി ഉണ്ട്. കാണുന്നവരുടെ ഉള്ളു പിടക്കുന്ന രംഗം.

അവസാനം നന്ദ ഗോപൻ സുമംഗലയെ ആലിംഗനം ചെയ്തു നിക്കുന്നത് കാണുമ്പോ അറിയാതെ കരഞ്ഞു പോയിട്ടുണ്ട് ഒരുപാട് വട്ടം..❤