ആകാംക്ഷയുണര്‍ത്തി ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകൻ…!! നായികയായി ആ സൂപ്പർ താരം
വേഷങ്ങളുടെ വൈവിധ്യത്താല്‍ വിസ്‍യമിപ്പിക്കുകയാണ് സമീപകാല സിനിമയില്‍ മമ്മൂട്ടി. അതിനാല്‍ മമ്മൂട്ടി നായകനായ ഓരോ പുതിയ സിനിമയുടെയും പ്രഖ്യാപനം ആകാംക്ഷയുണര്‍ത്തുന്നതാണ്. ഗൗതം വാസുദേവ് മേനോന്റെ മമ്മൂട്ടി ചിത്രം ലോഞ്ച് ചെയ്‍തിരിക്കുകയാണ്. മമ്മൂട്ടിയും ഗൗതമും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങൾ നേരത്തെ തന്നെ നടന്നിരുന്നു. ആ അഭ്യൂഹങ്ങൾക്ക് ഇന്ന് തിരശീല വീഴുകയും ചെയ്തു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിലെ കാസ്റ്റിംഗ് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സോഷ്യൽ ലോകത്ത് സജീവമാണ്. അക്കൂട്ടത്തിൽ നായികയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.
മമ്മൂട്ടിയുടെ നായികയായി നയൻതാര എത്തുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മമ്മൂട്ടി- ഗൗതം മേനോൻ ചിത്രത്തിൽ നയൻതാര ഉണ്ടാകുമെന്ന തരത്തിൽ നേരത്തെയും വാർത്തകൾ വന്നിരുന്നു. എന്തായാലും ലേഡി സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ നായികയായി വീണ്ടും എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ രാപ്പകൽ, തസ്കര വീരൻ, ഭാസ്കർ ദ റാസ്കൽ, പുതിയ നിയമം തുടങ്ങിയ സിനിമകൾക്ക് ശേഷം മമ്മൂട്ടിയും നയൻസും ഒന്നിക്കുന്ന സിനിമ കൂടിയാകും ഇത്.
മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ നിർമാണ ചിത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് വിവരം. അതേസമയം, ടർബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്രുവ നച്ചത്തിരം ആണ് ഗൗതം വാസുദേവിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. വിക്രം ആണ് നായകൻ. പലതവണ റിലീസ് പ്രഖ്യാപിച്ചു എങ്കിലും പിന്നീട് മാറ്റുക ആയിരുന്നു. അന്നപൂരണി എന്ന ചിത്രമാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.