‘നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനെ ആകാം എന്നാണോ?’ പത്തൊന്‍പതാം നൂറ്റാണ്ട് ഫ്ളോപ്പാണെന്ന് പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ വിനയന്
വിനയന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. നവോത്ഥാന നായകന് ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വിസ്മയിപ്പിച്ച ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വിനയന്. സിനിമ പരാജയമാണെന്നാണ് കേരള പ്രൊഡ്യൂസേഴ്സ് എന്ന പേരിലുള്ള പേജില്‍ അവകാശപ്പെടുന്നത്. കേരളത്തിലെ നിര്‍മാതാക്കള്‍ക്ക് ഇങ്ങനെയൊരു ഫെയ്സ്ബുക്ക് പേജില്ലെന്ന് അസോസിയേഷന് പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞുവെന്നും വിനയന് പറയുന്നു.
രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊന്‍പതാം നുറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു എഫ്ബി പേജ് പ്രൊഡ്യൂസേഴ്സിനില്ല. ഈ വ്യാജന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോള്‍ സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ശ്രി രന്‍ജിത്ത് പറഞ്ഞത്. ഏതായാലും നല്ലോരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അര്‍ഹനാണ്. നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം. വിനയന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
ഓണം റിലീസായി ഇറങ്ങിയ ചിത്രങ്ങള്‍ ബോക്സ്ഓഫീസില്‍ പരാജയമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വ്യാജ പ്രൊഫൈലില്‍ വന്ന പോസ്റ്റ്. എന്തായാലും ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോളും ഹൗസ് ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. ആദ്യ ആഴ്ച്ചയില്‍ 23.6 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സൂപ്പര്‍സ്റ്റാറുകളില്ലാതെ എത്തിയ ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് കളക്ഷനാണിത്. യാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക നങ്ങേലിയായി അഭിനയിച്ചത്. അനൂപ് മേനോന്, സുദേവ് നായര്‍, ഗോകുലം ഗോപാലന്, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന് ചേര്‍ത്തല, സുന്ദര പാണ്ഡ്യന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.