‘വൈകാരിക നിമിഷങ്ങള്‍ കൊണ്ടും, ഗൂസ് ബമ്പ്സ് നിമിഷങ്ങള്‍ കൊണ്ടും ചിത്രം മുന്നേറുന്നു’ ; വാത്തി സിനിമയെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്
തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. യുവാക്കളേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് സിനിമയെടുത്തിരിക്കുന്നത്. കോളിവുഡിലെ ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയില്‍ ചിത്രം ഇടംപിടിക്കുമെന്നാണ് റിലീസ് ചെയ്ത ശേഷമുള്ള ദിനങ്ങളിലെ ജനങ്ങളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. ഹൗസ്ഫുള് ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. ധനുഷിന്റെ അടുത്ത നൂറ് കോടി ചിത്രം ലോഡിങ് എന്നാണ് ആരാധകരും പറയുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാടിന് പുറമെ ആഗോള ബോക്സോഫീസിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകന് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
വാത്തി (തമിഴ്-2023)
വെങ്കി അട്ലൂരി സംവിധാനം ചെയ്ത ബൈലിഗ്വല് (തമിഴ്-തെലുങ്ക്) ചിത്രം
ധനുഷ്, സംയുക്ത മേനോന്, സമുദ്രക്കനി സായ്കുമാര്, ആടുകളം നരേന്, പ്രവീണ, മൊട്ട രാജേന്ദ്രന് എന്നിവര്‍ മുഖ്യവേഷളില് ..
തെലുങ്ക് താരം സുമന്ത്, സീനിയര്‍ ഡയറക്ടര്‍ ഭാരതിരാജ എന്നിവര്‍ അഥിതി വേഷങ്ങളില്‍..
സ്കൂളുകളെയും വിദ്യാഭ്യാസത്തെയും ബിസിനസായി കാണുന്ന തിരുപ്പതിയും, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തെ ദൈവമായും തന്റെ കടമയായും കാണുന്ന ബാലമുരുകന് എന്ന സാധാരണ അധ്യാപകനും തമ്മിലുള്ള കിടമത്സരമാണ് ചിത്രം!
പ്രവചിക്കാന്‍ കഴിയുന്ന ക്ലൈമാക്സും ,ത്യാഗിയായ നായകനും, സ്ഥിരം പ്രണയവുമൊക്കെയാണ് ചിത്രത്തെ ഒന്ന് ഡൗണ്‍ ആക്കുന്നത്
ഒട്ടേറെ തമിഴ് ക്ലീഷേകള്‍ ഉണ്ടെങ്കില്‍ കൂടിയും, വൈകാരിക നിമിഷങ്ങള്‍ കൊണ്ടും, ഗൂസ് ബമ്പ്സ് നിമിഷങ്ങള്‍ കൊണ്ടും ചിത്രം ചിലയിടത്തെങ്കിലും മുന്നേറുന്നുണ്ട്. ചിത്രത്തിന്റെ ഉദ്ദേശ ശുദ്ധി കണക്കിലെടുത്താല്‍ കുറവുകള്‍ മറന്നു കളഞ്ഞേക്കാവുന്നതാണ്..
പ്രൈവറ്റ് സ്കൂള്‍-പബ്ലിക് സ്കൂള്‍ വേര്‍തിരിവ്, ജാതിയും വിദ്യാഭ്യാസവും, വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഉച്ഛ നീചത്വം, പ0നത്തിന്റെ മഹത്വം etc എല്ലാം വിഷയമായി ചിത്രത്തില്‍ വരുന്നുണ്ട്
എല്ലാ താരങ്ങളും മികച്ച പ്രകടനം നടത്തി
കണ്ടിരിക്കാവുന്ന ചിത്രമാണ് വാത്തി