ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയവുമായി ‘വാത്തി’; കളക്ഷന്‍ പുറത്ത്
1 min read

ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയവുമായി ‘വാത്തി’; കളക്ഷന്‍ പുറത്ത്

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടിയിരുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ മലയാളി നടി സംയുക്തയാണ് നായിക. എല്ലായിടത്തു നിന്നും പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലൂടെ വന്‍ വിജയം കൈവരിച്ച ധനുഷ് ഇത്തവണ ‘വാത്തി’യായി എത്തി അടുത്ത വിജയകുതിപ്പിലേക്ക് യാത്രയാകുന്നു എന്നാണ് ആരാധകരുടെ പക്ഷം.

Vaathi movie review: Dhanush-starrer about right to education is brave - Hindustan Times

ഈ വര്‍ഷത്തെ ധനുഷിന്റെ ആദ്യ തിയേറ്റര്‍ റിലീസ് ആയി എത്തിയ ചിത്രം- വാത്തി വന്‍ വിജയം നേടിയിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് ഇത്. നിര്‍മ്മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 118 കോടിയാണ്.

Image

തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയമാണ് പ്രദര്‍ശനത്തിന് എത്തിയത്. സര്‍ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് ടൈറ്റില്‍. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരുന്നത്. റിലീസ് ചെയ്ത വെള്ളി, പിന്നാലെയുള്ള ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്ത് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 51 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അതേസമയം കേരളത്തില്‍ ചിത്രം കാര്യമായ ശ്രദ്ധ ലഭിക്കാതെ പോയി എന്നാണ് റിപ്പോര്‍ട്ട്.

Vaathi OTT Rights Bagged by Netflix: To Premiere in Tamil, Telugu, Malayalam, and Kannada after Theatrical Release - MySmartPrice

ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാലമുരുകന്‍ എന്ന അധ്യാപകന്റെ ജീവിതകഥയാണ് ‘വാത്തി’ എന്ന ചിത്രം പറയുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി തന്റെ ജീവിതം പോലും വകവയ്ക്കാതെ പോരാടിയ ഒരു അധ്യാപകന്റെ ത്രസിപ്പിക്കുന്ന കഥയാണ് വാത്തിയുടെ പ്രമേയം. ആ അധ്യാപകന് മുന്നില്‍ കാലഘട്ടം നമിച്ചു നിന്നതിന്റെ സത്യസന്ധമായ ആവിഷ്‌കാരമായിരിക്കുകയാണ് തെലുങ്ക് സംവിധായകന്‍ വെങ്കി ആറ്റ്ലുരി കഥയെഴുതി സംവിധാനം ചെയ്ത ‘വാത്തി’.Vaathi's First Song, Written by Dhanush, to Release on November 10