‘മലകയറാന്‍ സമയമായി… ഇനി 3 ദിവസങ്ങള്‍ മാത്രം’! മാളികപ്പുറം റിലീസ് തീയതി പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ച് ഉണ്ണിമുകുന്ദന്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. ചിത്രം റിലീസ് ആവാന്‍ 3 ദിവസം മാത്രമേ ഉള്ളു. റിലീസ് തീയതി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ വഴി ആരാധകരെ ഓര്‍മ്മിപ്പിക്കുകയാണ് ഉണ്ണിമുകുന്ദന്‍. ചിത്രം ഡിസംബര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
‘മലകയറാന്‍ സമയമായി… ഇനി 4 ദിവസങ്ങള്‍ മാത്രം… മാളികപ്പുറം ഡിസംബര്‍ 30 ന്’ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ പോസ്റ്ററടക്കെ ഷെയര്‍ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരം പുറത്തുവന്നത്. മാളികപ്പുറത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഒപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും താരം പുറത്തുവിട്ടിരുന്നു. ഹരിവരാസനം പാട്ടോടുകൂടിയാണ് ഉണ്ണിമുകുന്ദന്‍ മാളികപ്പുറം സിനിമയിക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ വിവരം സോഷ്യല്‍ മീഡിയ വഴി എല്ലാവരിലേക്കും എത്തിച്ചത്.
നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും, അയ്യപ്പഭക്തരും. ഉണ്ണിമുകുന്ദനെ കൂടാതെ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടു വയസ്സുള്ള കല്യാണി എന്ന കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ്’മാളികപ്പുറം’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ മികച്ച സ്വീകരണമാണ് ലഭിച്ചത്.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു നാരായണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിന്‍ രാജ്, വരികള്‍ സന്തോഷ് വര്‍മ്മ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി കനാല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സെയ്ബ, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്സ് അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, സ്റ്റില്‍സ് രാഹുല്‍ ടി, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.