‘ദൈവം അങ്ങനെയാ… നമുക്കാവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തില്‍ നമുക്ക് മുന്നില്‍ വരും’; ഉണ്ണി മുകുന്ദന്‍
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മാളികപ്പുറത്തില്‍ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സീനുകളാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
‘ദൈവം അങ്ങനെയാ.. എപ്പോഴുമങ്ങനെയാ.. നമുക്കാവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തില്‍ നമുക്ക് മുന്നില്‍ വരും.. അതാണ് ദൈവം’, എന്നാണ് വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. അതേസമയം, കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം വന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണെന്നും ജിസിസിയിലും യുഎഇയിലും ഇന്ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നും ഉണ്ണി മുകുന്ദന്‍ കുറിക്കുന്നു.
ഉണ്ണിമുകുന്ദന്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്. ‘വളരെ നല്ല ഒരു സിനിമ, അതും…. മലയാളി ബാഹുബലി യുടെ തകര്‍പ്പന്‍ പ്രകടനം. ഉണ്ണി മുകുന്ദന്‍ താങ്കള്‍ ഒരു നല്ല നടന്‍ എന്നതിന് ഉപരി ജാഡ ഇല്ലാത്ത ഒരു സൂപ്പര്‍ ഹീറോ കൂടി ആണ്. എനിക്ക് ഒരു ചെറിയ സീനില്‍ ഒരു സിനിമ യില്‍ കോമ്പിനേഷന്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു, അന്ന് എനിക്ക് ഒത്തിരി അടുത്ത് അറിയാന്‍ സാധിച്ചു. താര ജാഡ ഇല്ലാത്ത നല്ല ഒരു ആര്ടിസ്റ്റ്. എല്ലാവിധ ആശംസകളും നേരുന്നൂ’, ‘സത്യം പറയാലോ ഉണ്ണിയേട്ടാ ഇപ്പൊ അയ്യപ്പന്‍ എന്നാല്‍ എന്റെ മനസ്സില്‍ താങ്കളുടെ രൂപം ആണ്…വളരെ നല്ല ഒരു സിനിമ, അതും മലയാളി ബാഹുബലിയുടെ തകര്‍പ്പന്‍ പ്രകടനം, ഉണ്ണി മുകുന്ദന്‍ താങ്കള്‍ ഒരു നല്ല നടന്‍ എന്നതിന് ഉപരി ജാഡ ഇല്ലാത്ത ഒരു സൂപ്പര്‍ ഹീറോ കൂടി ആണ്, ചില ജനനവും അവതാരവും ജനന നിയോഗവും അങ്ങനെ ആണ്. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ്, കര്‍മ്മത്താല്‍ നരന്മാര്‍ക്ക് നാരായണത്ത്വം നല്‍കികൊണ്ട്’, എന്റെ bro ഞാന്‍ മൃ േമശൈേെമി േആയി ംീൃസ ചെയ്യുന്ന ആളാണ് ഈ സിനിമയില്‍ ംീൃസ ചെയ്യാന്‍ പറ്റാത്തത് എന്റെ വലിയൊരു നഷ്ടം ആയിപോയല്ലോ bro സത്യത്തില്‍ നിങ്ങള്‍ ഇതില്‍ അഭിനയിച്ചിട്ടുണ്ടോ അങ്ങനെ തോന്നുന്നില്ല ഒരു വല്ലാത്തൊരു ളലലഹ ആയിരുന്നു പറയാന്‍ പറ്റാത്ത വാക്കുകള്‍ കിട്ടാത്ത ഒരുതരം അവസ്ഥ’. എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍.
https://www.facebook.com/watch/?v=1603668823391900