എന്തുകൊണ്ടാണ് ഇത്രയും പ്രായമായിട്ടും വിവാഹം കഴിക്കാത്തതെന്ന് ഉണ്ണി മുകുന്ദൻ തുറന്നു പറയുന്നു
മലയാളി പ്രേക്ഷകരുടെ സ്വന്തം മസിൽ അളിയനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ സ്വന്തം കഴിവുകൊണ്ട് തന്റേതായ ഇടം നേടിയെടുക്കാൻ സാധിച്ച ഒരു കലാകാരൻ എന്ന് തന്നെ ഉണ്ണി മുകുന്ദനെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു. തന്റെ അഭിനയം ജീവിതത്തിൽ അതിമനോഹരം ആയിട്ടുള്ള ഒരുപാട് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ ഉണ്ണി മുകുന്ദനും സാധിച്ചിട്ടുണ്ട്. മല്ലൂസിംഗ് എന്ന ചിത്രം മുതൽ ഇങ്ങോട്ട് ഓരോ കഥാപാത്രങ്ങളെയും ഉണ്ണി മുകുന്ദൻ സ്വീകരിച്ച രീതി വളരെ വ്യത്യസ്തമാണ് എന്നതാണ് സത്യം. നടനായി മാത്രമേ താൻ അഭിനയിക്കുവെന്ന് വാശി ഒന്നുമില്ലാത്ത വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. തനിക്ക് ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് അനായാസം മനോഹരമാക്കാനും സാധിക്കുമെന്ന് പലതവണ അദ്ദേഹം തെളിയിച്ചു തന്നിട്ടുണ്ട്.
അത്തരത്തിലുള്ള ഒരു കഥാപാത്രം ആയിരുന്നു മാസ്റ്റർപീസ് എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം. വില്ലനായും നടനായും സഹനടനായും ഒക്കെ തിളങ്ങിയ താരം തെലുങ്കിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്നതാണ് സത്യം. മോഹൻലാലിനൊപ്പം ജനതാ ഗ്യാരേജ് എന്ന ചിത്രത്തിൽ അഭിനയിച്ച താരത്തിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. ഈ ചിത്രം വലിയ വിജയം തന്നെയാണ് നേടിയത്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് താരം പറയുകയാണ്. മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി കോളേജിൽ എത്തിയപ്പോഴായിരുന്നു എപ്പോഴത്തെയും പോലെ അങ്ങനെയൊരു ചോദ്യം നേരിടേണ്ടതായി ഉണ്ണി മുകുന്ദന് വന്നത്. എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ് ഈ ചോദ്യം എന്നു പറഞ്ഞു കൊണ്ടായിരുന്നു ഒരു പെൺകുട്ടി ഈ ചോദ്യം താരത്തോട് ചോദിച്ചത്. എന്തുകൊണ്ടാണ് ഇത്രയും പ്രായമായിട്ടും വിവാഹം കഴിക്കാത്തത്.
എന്ന് ചോദിച്ചപ്പോൾ വളരെ രസകരമായ രീതിയിൽ ആയിരുന്നു ഉണ്ണി മുകുന്ദൻ ഇതിന് മറുപടി പറഞ്ഞിരുന്നത്. ഞാനിവിടെ കോളേജിൽ പ്രമോഷന് വരുന്ന സമയത്ത് തന്നെ ഞാൻ ചിന്തിച്ചിരുന്നു ഈ ചോദ്യം എന്നും താരം പറയുന്നുണ്ട്. ഓരോ വട്ടം കോളേജിലേക്ക് വരുമ്പോഴും ഇപ്പോൾ കല്യാണം വേണ്ട എന്ന് ഞാൻ കരുതും എന്നും രസകരമായി പറയുന്നു. വിവാഹം എന്നൊക്കെ പറയുന്നത് സംഭവിക്കേണ്ടതാണ്, സംഭവിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും താരം പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുത്തു. നിലവിൽ ഏറ്റവും കൂടുതൽ സ്ത്രീ പ്രേക്ഷകരുള്ള ഒരു നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ വിവാഹിതൻ ആവാത്തത് എന്താണ് എന്ന് പല ആരാധികമാരുടെയും ഒരു സംശയം തന്നെയാണ്.