
“മോഹൻലാലിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട്” – മോഹൻലാലിന് ഒപ്പമുള്ള അനുഭവത്തെ കുറിച്ച് വിദ്യ ബാലൻ.
മലയാളി പ്രേക്ഷകർക്കിടയിലും നിരവധി ആരാധകർ ഉള്ള ഒരു താരമാണ് വിദ്യ ബാലൻ. വളരെ ശക്തമായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ സാധിച്ചിട്ടുള്ള ഒരു താരം തന്നെയാണ് വിദ്യ ബാലൻ. മോഹൻലാലിനൊപ്പം ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം എന്നും എന്നാൽ നിർഭാഗ്യവശാൽ ആ സിനിമ പുറത്തു വന്നിട്ടില്ല എന്ന് ഒക്കെ താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് വിദ്യാ ബാലൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ ഞാൻ മോഹൻലാലിനെ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് വിദ്യ ബാലൻ പറയുന്നത്. അദ്ദേഹത്തിൽ നിന്നും പഠിക്കാനുള്ളത് ഒരുപാട് കാര്യങ്ങളാണ്. ഓരോ വട്ടവും ഞാനത് നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട് എന്നും വിദ്യ ബാലൻ പറയുന്നു.
വളരെ മികച്ച രീതിയിൽ ആണ് അദ്ദേഹം സെറ്റിലും മറ്റും പെരുമാറാറുള്ളത്. ഒരു സൂപ്പർ താരം തന്നെയാണോ ഇത് എന്ന് നമുക്ക് തോന്നിപ്പോകുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ രീതികളൊക്കെ എന്നും വിദ്യാ പറയുന്നുണ്ട്. അദ്ദേഹത്തിൽ നിന്നും താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് എന്നാണ് വിദ്യാ ബാലൻ മോഹൻലാലിനെ കുറിച്ചുള്ള അനുഭവമായി പറയുന്നത്. ഒരു നടൻ എന്ന നിലയിൽ താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകയാണ് എന്നും വിദ്യ ബാലൻ വ്യക്തമാക്കുന്നുണ്ട്. വിദ്യയുടെ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. അന്യഭാഷയിലുള്ള താരങ്ങൾക്ക് പോലും പ്രിയപ്പെട്ട നടനാണ് മോഹൻലാൽ എന്നതാണ് സത്യം. മോഹൻലാലിനെ കുറിച്ച് അന്യഭാഷയിൽ ഉള്ള താരങ്ങൾ ഇതാദ്യമായി അല്ല ഇത്തരത്തിൽ പ്രശംസകളുമായി എത്തുന്നത്.
പല താരങ്ങളും മോഹൻലാലിന്റെ അഭിനയ മികവിനെ കുറിച്ചും ഇടപെടൽ രീതിയെ കുറിച്ചും ഒക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ താരങ്ങൾക്കിടയിൽ തന്നെ ഇത്രത്തോളം ആരാധകരുള്ള ഒരു നടൻ മോഹൻലാൽ മാത്രമായിരിക്കും എന്നതാണ് സത്യം. അത്രത്തോളം ആരാധകവൃന്ദത്തെയാണ് മോഹൻലാൽ സ്വന്തമാക്കിയിട്ടുള്ളത്. അനായാസമായി കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുവാനുള്ള ഒരു കഴിവാണ് മോഹൻലാലിനെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്നതാണ്. അദ്ദേഹത്തെ അറിയാവുന്നവരെല്ലാം തന്നെ തുറന്നു പറയാറുള്ളത്. അത്രത്തോളം മികച്ച പ്രകടനമാണ് മോഹൻലാൽ ഓരോ കഥാപാത്രങ്ങളിലും കാഴ്ച വയ്ക്കാറുള്ളത്. കരയുന്ന സീൻ ആണെങ്കിൽ അതിന് തൊട്ടുമുൻപ് വരെ ചിരിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് കഥാപാത്രമായി മാറും.