കമ്പോളം സിനിമയിലെ വില്ലൻ, ആട് രണ്ടാം ഭാഗത്തിലെ മയില്വാഹനം, മറന്നുപോയോ ഈ നടനെ?
അന്യ ഭാഷയിൽ നിന്ന് എത്തി മലയാളികളുടെ ഹൃദയം കീഴടക്കുന്ന നിരവധി താരങ്ങൾ ആണ് ഉള്ളത്. പ്രേക്ഷകരുടെ ഓർമ്മയിൽ അവരൊക്കെ ഇന്ന് നിറഞ്ഞു നിൽക്കുകയും ചെയ്യാറുണ്ട്. ഒന്നോ രണ്ടോ സിനിമകളിൽ വളരെ കുറച്ചു രംഗങ്ങളിൽ മാത്രമായിരിക്കും എത്തുന്നതെങ്കിൽ പോലും ഇവരൊക്കെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാറുണ്ട് എന്നതാണ് സത്യം. അന്യഭാഷകളിൽ നിന്നും എത്തിയ മലയാളികളുടെ മനസ്സിലേക്ക് ഇടം നേടിയ നിരവധി താരങ്ങൾ ആണ് ഇന്നും മലയാള പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത്. അത്തരത്തിൽ ശ്രദ്ധ നേടിയ ഒരു നടനാണ് പൊന്നമ്പലം. മലയാളത്തിൽ നടൻ തുടക്കം കുറിക്കുന്ന ചിത്രം മോഹൻലാൽ നായകനായ മൂന്നാംമുറ എന്ന ചിത്രമാണ്.
ചിത്രത്തിൽ വളരെ കുറച്ചു കഥാപാത്രങ്ങളിൽ മാത്രം ആണ് താരം ഉള്ളതെങ്കിലും ആ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഓർമ്മയിൽ നിലനിൽക്കുന്നത് തന്നെയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച അലി ഇമ്രാൻ എന്ന കഥാപാത്രത്തെ സഹായിക്കാൻ എത്തുന്ന ഒരു കളരി അഭ്യാസിയായിരുന്നു നടൻ ചിത്രത്തിൽ അരങ്ങേറ്റം നടത്തിയത്. പീറ്റർ എന്ന കഥാപാത്രത്തെയായിരുന്നു പൊന്നമ്പലം അവതരിപ്പിച്ചിരുന്നത്. പിന്നീടങ്ങോട്ട് ലഭിച്ച കഥാപാത്രങ്ങളെല്ലാം വില്ലൻ മേമ്പോടി ഉള്ളതായിരുന്നു. വില്ലന്റെ സഹായി റോളുകളിൽ ഒക്കെ താരം തിളങ്ങി പിന്നീട്. അദ്ദേഹം സിനിമാ ജീവിതം ആരംഭിക്കുന്നത് ഒരു സ്റ്റൻഡ്ഡുമാൻ ആയിരുന്നു. സംഘട്ടന രംഗങ്ങളിൽ സ്ഥിരം പരിക്കുകൾ പറ്റുന്നത് കൊണ്ട് തന്നെ നടനേ എല്ലാവരും സ്പെയർ പാർട്സ് എന്നായിരുന്നു കളിയാക്കി വിളിച്ചിരുന്നത്. അപൂർവ്വ സഹോദരങ്ങൾ, വെട്രിവിഴ, മൈക്കിൾ, മദൻ കാമരാജൻ തുടങ്ങിയ സിനിമകളിൽ ഒക്കെ ചെറിയ വേഷങ്ങളിൽ തന്നെയാണ് പൊന്നമ്പലം പ്രത്യക്ഷപ്പെട്ടിരുന്നത്. മോഹൻലാൽ നായകനായി എത്തിയ ഓർക്കാപ്പുറത്ത് എന്ന സിനിമയിൽ ടൈറ്റിൽ രംഗങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കാണാനും സാധിച്ചിട്ടുണ്ട്.
രജനീകാന്ത് നായകനായി എത്തിയ എക്കാലത്തെയും മികച്ച ചിത്രമായ മുത്തു എന്ന ചിത്രത്തിന് ശേഷമാണ് താരം ഒരു കരിയർ ബ്രേക്ക് സൃഷ്ടിക്കുന്നത്. ചിത്രത്തിലെ കാളി എന്ന കഥാപാത്രം പൊന്നമ്പലത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി. ആ കഥാപാത്രവും പ്രേക്ഷകരുടെ ഓർമ്മയിൽ തന്നെ നിറഞ്ഞു നിൽക്കുന്നതാണ്. കമ്പോളം, നന്മനിറഞ്ഞവൻ ശ്രീനിവാസൻ എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. കമ്പോളത്തിലേ വില്ലൻ കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. മോഹൻലാൽ നായകനായ താണ്ഡവം എന്ന ചിത്രത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ട്. തമിഴ് സിനിമാ രംഗത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ് പൊന്നമ്പലം.