23 Dec, 2024
1 min read

വരുന്നു മോഹന്‍ലാലിന്റെ ആക്ഷനും ഇമോഷനും നിറഞ്ഞ ബിഗ് ബജറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രം; ‘വൃഷഭ’ ചിത്രീകരണം ഉടന്‍

മോഹന്‍ലാലിനെ നായകനാക്കി നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടില്‍ തെലുങ്കില്‍ നിന്നൊരു സൂപ്പര്‍ താരം കൂടി അഭിനയിക്കും. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ മൊഴിമാറ്റിയും ചിത്രം പ്രദര്‍ശനത്തിനെത്തും. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥപറയുന്ന ചിത്രത്തിന് ‘വൃഷഭ’യെന്നാണ് പേരിട്ടിരിക്കുന്നത്. ആക്ഷനും ഇമോഷനും നിറഞ്ഞ ബിഗ് ബജറ്റ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് സൂചന. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ […]