22 Jan, 2025
1 min read

ഇലക്ട്രിക് വുഡ് കട്ടറുമായി ചുണ്ടിലെരിയുന്ന സിഗരറ്റുമായി ഡബിൾ മോഹൻ! പൃഥ്വിരാജിന് ജന്മദിനാശംസയുമായി ‘വിലായത്ത് ബുദ്ധ’ ടീം.

ഇലക്ട്രിക് വുഡ് കട്ടറും കൈകളിലേന്തി നിൽക്കുന്ന ചന്ദന മോഷ്ടാവായ ഡബിൾ മോഹന്‍റെ പോസ്റ്റര്‍ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരന് ജന്മദിനാശംസ നേർന്ന് ‘വിലായത്ത് ബുദ്ധ’ ടീം. പൃഥ്വിയുടെ 41-ാം ജന്മദിനം പ്രമാണിച്ചാണ് അദ്ദേഹം നായകനായെത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ ജന്മദിന സ്പെഷൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ന്‍റെ സഹസംവിധായകൻ ആയിരുന്നു ജയൻ […]

1 min read

ഡബിള്‍ മോഹനനായി പൃഥ്വിരാജ് ; ‘വിലായത്ത് ബുദ്ധ’ മേക്കിംഗ് വീഡിയോ

നടന്‍ പൃഥ്വിരാജിന് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയന്‍ നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധായകന്‍. ജി ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൃഥ്വിരാജ് ‘ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം […]