05 Jan, 2025
1 min read

‘മൂന്ന് മണിക്കൂറോളമെടുത്തായിരുന്നു മേക്കപ്പ്, കണ്ണാടിയിൽ കണ്ടപ്പോൾ അസുഖമുള്ളൊരാളായി എനിക്കുതന്നെ തോന്നി’; ‘കിഷ്കിന്ധ കാണ്ഡ’ത്തിലെ പ്രവീണ കൊണ്ടുവന്ന സൗഭാഗ്യങ്ങളെ കുറിച്ച് വൈഷ്ണവി രാജ്

ഇക്കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിൽ സൈലന്‍റ് ഹിറ്റടിച്ച സിനിമയാണ് ആസിഫ് അലിയും വിജയരാഘവനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തിയ ‘കിഷ്കിന്ധ കാണ്ഡം’. മലയാളത്തിൽ അധികമാരും പറയാത്ത രീതിയിലുള്ള പുതുമ നിറഞ്ഞൊരു കഥയും ഹൃദയം തൊടുന്ന അവതരണ മികവുമായിരുന്നു ചിത്രത്തെ വ്യത്യസ്തമാക്കിയത്. ബാഹുൽ രമേശ് ഒരുക്കിയ സ്ക്രിപ്റ്റിൽ ചിത്രം സംവിധാനം ചെയ്തത് ദിൻജിത്ത് അയ്യത്താനാണ്. ചിത്രത്തിൽ ചെറിയ വേഷത്തിലാണ് എത്തിയതെങ്കിൽ കൂടി നിർണ്ണായക വേഷമായിരുന്നു ആസിഫ് അലി അവതരിപ്പിക്കുന്ന അജയ ചന്ദ്രന്‍റെ ആദ്യഭാര്യയായ പ്രവീണയുടെ വേഷത്തിലെത്തിയ വൈഷ്ണവി രാജിന്‍റേത്. ചിത്രത്തിലെ […]