22 Jan, 2025
1 min read

‘ലോക നിലവാരമുള്ള പെര്‍ഫോമന്‍സാണ് വാനപ്രസ്ഥത്തിലേത്, ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചത്’; കുറിപ്പ് വൈറല്‍

കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്ത് വെല്ലുവിളിയും സ്വീകരിക്കാന്‍ സന്നദ്ധനായ അഭിനേതാവാണ് മോഹന്‍ലാല്‍. ആക്ഷന്‍ രംഗങ്ങളിലെ സ്വാഭാവികതയ്ക്കുവേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കാന്‍ തയ്യാറായ മോഹന്‍ലാലിനെക്കുറിച്ച് എത്രയോ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി കഥകളി ഉള്‍പ്പെടെ പഠിച്ച് വാനപ്രസ്ഥം സിനിമയിലെ ആ രംഗത്തെ ആചാര്യന്മാരെപ്പോലും അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് 1999-ല്‍ പുറത്തിറങ്ങിയ സിനിമയാണ് വാനപ്രസ്ഥം. കഥകളിയുടെ ദൃശ്യ-ശ്രാവ്യസാധ്യതകള്‍ ഏറ്റവും നന്നായി ഉപയോഗിച്ച മലയാള സിനിമ വാനപ്രസ്ഥമായിരിക്കും. ഒരു ഇന്‍ഡോ-ഫ്രന്‍ഞ്ച്-ജര്‍മ്മന്‍ നിര്‍മ്മാണ സംരംഭമായിരുന്നു ഈ ചിത്രം. ചിത്രത്തിന് സംഗീതം […]