24 Dec, 2024
1 min read

ഉമ്മന്‍ചാണ്ടിയെ സ്വകാര്യ ആശുപത്രയിലെത്തി സന്ദര്‍ശിച്ച് വി.മുരളീധരന്‍

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശിച്ചു. ചികിത്സയെ കുറിച്ച് കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും അദ്ദേഹം സംസാരിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വി.മുരളീധരന്‍ സന്ദര്‍ശന ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ചികിത്സയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് പരാതികളില്ലെന്നും സമകാലിക വിഷയങ്ങളില്‍ അദ്ദേഹവുമായി അല്പനേരം സൗഹൃദസംഭാഷണം നടത്തിയെന്നും വി.മുരളീധരന്‍ വ്യക്തമാക്കി. കടുത്ത പനിയെയും ശ്വാസതടസത്തെയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം […]