Thudarum movie
“നിങ്ങള്‍ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞ് കൂട്ടുന്നതുമൊക്കെ ഒരുപക്ഷേ നിങ്ങള്‍ക്ക് തന്നെ ബാധ്യത ആയേക്കാം ” ; മോഹന്‍ലാല്‍ ആരാധകരോട് ‘തുടരും’ സംവിധായകന്‍
മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ എത്തുന്ന ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും എന്ത് പ്രതീക്ഷിക്കരുതെന്നും പറയുകയാണ് സംവിധായകന്‍. രജപുത്ര വിഷ്വല്‍ മീഡിയ തന്നെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം. “മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഞാന്‍ ചെയ്യുന്ന […]
ടാക്സി ഡ്രൈവറായി മോഹൻലാൽ; ‘എൽ 360’ന് പേര് പുറത്തുവിട്ട് താരം
മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരായി. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘തുടരും’ എന്നാണ്. ടാക്സി ഡ്രൈവറായെത്തുന്ന മോഹൻലാലിനൊപ്പം കുട്ടിത്താരങ്ങളും അടങ്ങിയ പോസ്റ്റും പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലിന്‍റെ കരിയറിലെ 360മത്തെ സിനമയാണ് തുടരും. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയ്ക്ക് പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. നവംബര്‍ ഒന്നിനാണ് ചിത്രത്തിന് പാക്കപ്പ് ആയത്. തൊണ്ണൂറ്റി ഒന്‍പത് ദിവസം ഷൂട്ടിംഗ് നീണ്ടുനിന്ന ചിത്രത്തില്‍ ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് തുടരുവില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. […]