21 Jan, 2025
1 min read

വിജയിയുടെ ‘വാരിസ്’ തകര്‍ത്തോ …? പ്രേക്ഷക പ്രതികരണം ഇങ്ങനെ

ഏറ്റവും ആരാധകരുള്ള രണ്ട് സൂപ്പര്‍താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുന്ന ദിവസമാണ് ഇന്ന്. വിജയ് നായകനാവുന്ന വാരിസും അജിത്ത് നായകനാവുന്ന തുനിവുമാണ് ആ ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളുടേയും ഫാന്‍സ് ഷോകള്‍ തമിഴ് നാട്ടില്‍ അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയായിരുന്നു. വാരിസിന് വലിയതോതിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ വന്‍ ശ്രദ്ധ നേടിയ ചിത്രമാണ് വാരിസ്. വാരിസ് കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തു. അച്ഛന്‍- മകന്‍ തര്‍ക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും […]