Sureshanteyum sumalathayudeyum hridaya haariyaya pranayakadha
“സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ” ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മമ്മൂട്ടി കമ്പനി
രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനി ഒഫീഷ്യൽ പേജ്, പൃഥ്വിരാജ്, ടൊവിനോ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലൂടെയാണ് ‘ഹൃദയഹാരിയായ പ്രണയകഥ‘യുടെ പോസ്റ്ററുകൾ പുറത്തു വന്നിട്ടുള്ളത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. സോഷ്യൽ മീഡിയ പേജിലൂടെ റീലിസായ പോസ്റ്ററുകളിൽ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ലുക്കിലാണ് സുരേശനേയും സുമലതയെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരേ പ്രണയകഥ മൂന്ന് കാലഘട്ടങ്ങളിലൂടെ […]