22 Dec, 2024
1 min read

‘രാജാവിന്റെ മകനില്‍ നിന്നും ഉടലെടുത്ത സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളുടെ കോംബോ’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളികളുടെ ജീവിതത്തിലേക്ക് പാട്ടുരൂപത്തില്‍ വന്നൊരു വസന്തമാണ് എസ്.പി വെങ്കടേഷ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തില്‍, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങള്‍ക്കു സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയിരുന്നു അദ്ദേഹം. സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് പശ്ചാത്തല സംഗീതമൊരുക്കി അദ്ദേഹം. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ […]