Rudhiram
ഐ.എഫ്.എഫ്.കെ ഫിലിം മാർക്കറ്റിൽ ഗംഭീര പ്രതികരണങ്ങൾ നേടി “രുധിരം”
രാജ് ബി ഷെട്ടി, അപർണാ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ രുധിരം ഐ എഫ് കെ കെ ഫിലിം മാർക്കറ്റിൽ പ്രദർശിപ്പിച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ പി.സുകുമാർ, അഭിനേതാക്കളായ ആൽഫി പഞ്ഞിക്കാരൻ, സുരഭി സന്തോഷ്, ചലച്ചിത്ര പ്രവർത്തകരായ സന്തോഷ് പവിത്രം, അനിൽ കുമാർ, പ്രതീഷ് ശേഖർ, ദീപക് എന്നിവർ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം സ്പെഷ്യൽ സ്ക്രീനിംഗ് കണ്ട പ്രേക്ഷകരോട് സംസാരിച്ചു. ടെക്‌നിക്കലി ലോക സിനിമാ നിലവാരത്തോടു കിടപിടിക്കുന്ന മലയാള സിനിമയാണ് രുധിരം എന്ന് ചിത്രം കണ്ട പ്രേക്ഷകർ […]
മലയാളത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള റിവഞ്ച് ത്രില്ലർ, ജിഷോ ലോൺ ആന്‍റണിയുടെ അസാധ്യ മേക്കിങ്, പ്രേക്ഷക പ്രീതിയിൽ മുന്നേറി ‘രുധിരം
സാധാരണയായി അന്യ ഭാഷയിൽ നിന്നും ഒരു നടൻ മറ്റൊരു ഫിലിം ഇൻഡസ്ട്രിയിൽ എത്തുമ്പോള്‍ ക്യാരക്ടർ റോളുകളോ വില്ലൻ വേഷങ്ങളോ ഒക്കെയാകും പലപ്പോഴും ലഭിക്കുന്നത്. എന്നാൽ കന്നഡയിൽ നിന്നുമെത്തി ഒരു മലയാള സിനിമയിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി. അദ്ദേഹം കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ മലയാള സിനിമയായ ‘രുധിര’ത്തിന് ബോക്സോഫീസിൽ ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. സിനിമയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന മലയാളി സിനിമാ പ്രേമികൾ സ്വന്തമായുണ്ട് അദ്ദേഹത്തിന്. അദ്ദേഹം നായകനായെത്തിയ കന്നഡ സിനിമകൾക്ക് നൽകിയതിനേക്കാൾ ഏറെ പിന്തുണയാണ് […]
അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ പിടിച്ചിരുത്തുന്ന ‘രുധിരം’; അഭിനയ മികവിൽ ഞെട്ടിച്ച് രാജ് ബി ഷെട്ടിയും അപർണയും, റിവ്യൂ വായിക്കാം
ഒരു ദിവസം നമ്മള്‍ ഒരു മുറിക്കുള്ളിൽ അടയ്ക്കപ്പെടുന്നു എന്ന് ചിന്തിക്കുക, മൊബൈലില്ല, കംപ്യൂട്ടറില്ല, ടെലിവിഷനില്ല, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ദിവസങ്ങള്‍. ആ മുറിയിൽ നിന്നും പുറത്തു കടക്കാനാവാത്ത വിധം ദിവസങ്ങൾ തള്ളി നീക്കേണ്ടി വരുന്നതിന്‍റെ നിസ്സഹായത എത്രമാത്രമെന്ന് ആലോചിച്ചു നോക്കൂ, അതോടൊപ്പം ശരീരം നോവുന്ന പീഡനങ്ങളും. ഓർക്കുമ്പോഴേ പേടി തോന്നുന്നൊരു അനുഭവമാണത്. അത്തരത്തിൽ ഉള്‍ക്കിടലമുണ്ടാക്കുന്ന ഭയത്തിന്‍റേയും നിസ്സഹായാവസ്ഥയുടെയും വേദനകളുടേയുമൊക്കെ നേർക്കാഴ്ചയായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് രാജ് ബി ഷെട്ടി – അപർണ ബാലമുരളി ടീമിന്‍റെ ‘രുധിരം’ എന്ന ചിത്രം. […]
വിസ്മയിപ്പിക്കാന്‍ രാജ് ബി ഷെട്ടിയും അപർണയും; ‘രുധിരം’ നാളെ മുതൽ തിയേറ്ററുകളിൽ
‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’, ‘ടോബി’ എന്നീ ചിത്രങ്ങളിൽ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘രുധിരം’ നാളെ മുതൽ തിയേറ്ററുകളിൽ. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ്. മേക്കിങ്ങിൽ ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് അടിവരയിടുന്നുണ്ട് സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ […]
‘ഈ കാട് പോലെ തന്നെയല്ലേ ഈ ലോകം!’ ഓരോ സെക്കൻഡും ആകാംക്ഷ നിറച്ച് ‘രുധിരം’ ട്രെയിലർ പുറത്ത്; ചിത്രം ഡിസംബർ 13ന് തിയേറ്ററുകളിൽ
തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ‘രുധിരം’ ട്രെയിലർ പുറത്തിറങ്ങി. ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതി ദുരൂഹമായ ചില സംഭാഷണ ശകലങ്ങളുമായാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സൈക്കോളജിക്കൽ […]
ദുരൂഹത നിറയ്ക്കുന്ന കാഴ്ചകളുമായി ‘രുധിരം’ ടീസർ പുറത്ത്; രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബർ റിലീസിനൊരുങ്ങുന്നു
നിഗൂഢത നിഴലിക്കുന്ന മുഖങ്ങളും ദുരൂഹമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘രുധിരം’ ടീസർ പുറത്ത്. കന്നഡയിലും മലയാളത്തിലുമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് ‘രുധിരം’. മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ […]
രാജ്. ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന “രുധിരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കന്നഡയിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ‘രുധിരം’ റിലീസിനൊരുങ്ങുന്നു. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളത്തിന് പുറമെ […]