23 Dec, 2024
1 min read

ചെന്നൈ വെളളപ്പൊക്കം; ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ആരാധകരോട് വിജയ്

ചെന്നൈ വെള്ളപ്പൊക്കം ജനജീവിതത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു. സമൂഹത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാര്യമായി പങ്കാളികളാകുന്നുണ്ട്. ചലച്ചിത്രനടൻ വിജയ് യും തന്നാലാകുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായുണ്ടാവണമെന്ന് തന്റെ ആരാധക സംഘടനകളോടും ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്നദ്ധ സേവനത്തിനിറങ്ങണമെന്ന് ആരാധകരോട് വിജയ് നിർദേശിച്ചത്. സർക്കാരുമായി ചേർന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സ്വയം ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമുക്ക് കൈകോർക്കാം, വിഷമങ്ങൾ തുടച്ചുനീക്കാം എന്നും വിജയ് എക്സിൽ പോസ്റ്റ് ചെയ്തു. “ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും […]