21 Sep, 2024
1 min read

‘കോളേജ് കാലം മുതലുള്ള സൗഹൃദം, പക്ഷേ അന്നൊന്നും പ്രണയമുണ്ടായിരുന്നില്ല, പൂര്‍ണമായി മനസിലാക്കിയിട്ട് മതി വിവാഹം എന്നായിരുന്നു തീരുമാനം’ ; സുബി സുരേഷിന്റെ ഓര്‍മ്മയില്‍ രാഹുല്‍

മലയാളികളുടെ പ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ മേഖലയിലുള്ളവര്‍. മലയാളികളെ വിസ്മയിപ്പിച്ച കലാകാരി ഇനി ഇല്ല എന്നത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. ഈ അവസരത്തില്‍ സുബിയുടെ പ്രതിശ്രുത വരനായിരുന്ന കലാഭവന്‍ രാഹുല്‍ സുബിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇരുപതു വര്‍ഷത്തെ സൗഹൃദമുണ്ടെങ്കിലും അഞ്ച് മാസമേ ആയുള്ളൂ പരസ്പരം പ്രണയം പറഞ്ഞുറപ്പിച്ചിട്ട്. അപ്പോഴാണ് പൊടുന്നനെ സുബി രാഹുലിനെ തനിച്ചാക്കി കടന്നുപോയത്. സുബിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മാക്‌സിമം നോക്കിയെന്നും എന്നാല്‍ […]