22 Jan, 2025
1 min read

‘കുറേ നാളുകള്‍ക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവമാണ് പാപ്പന്‍ കണ്ടപ്പോള്‍ തോന്നിയത്! സുരേഷ് ഏട്ടനേയും, ഗോകുലിനേയും ഒരുമിച്ച് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു’; രാധിക സുരേഷ്

‘പാപ്പന്‍’ സിനിമ കാണാന്‍ സുരേഷ് ഗോപിക്കും മകനുമൊപ്പം തിയേറ്ററിലെത്തിയ രാധിക സുരേഷിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ ഗോകുലിനെയും സുരേഷ് ഗോപിയെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഏറെ സന്തോഷമെന്നും ജോഷി സാറിന്റെ ചിത്രത്തില്‍ ഗോകുലിന് എത്താന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് കാണുന്നതെന്നും സിനിമ കണ്ട ശേഷം രാധിക പ്രതികരിച്ചു. അതേസമയം, ഇരുവരേയും ഒരുമിച്ച് കണ്ടതില്‍ രാധിക സുരേഷിന്റെ കണ്ണ് നിറഞ്ഞിരുന്നു. കുറേ നാളുകള്‍ക്കു […]