23 Dec, 2024
1 min read

ഏഴു നായികമാര്‍! പ്രഭുദേവയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’; കേരളത്തിലേക്ക്

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭുദേവ പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ ‘ബഗീര’ കേരളത്തിലേക്ക്. മാര്‍ച്ച് 24ന് ആണ് ചിത്രത്തിന്റെ കേരള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീ ബാല എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം കേരളത്തിലേക്ക് വിതരണം ചെയ്യുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്. ബഗീരയില്‍ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭു ദേവ എത്തുന്നത്. ഏഴ് നായികമാരാണ് ഈ സിനിമയിലുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്ര ശങ്കര്‍, […]