22 Jan, 2025
1 min read

അമ്പരപ്പിക്കുന്ന ലുക്കിൽ ചീട്ടുകളിക്കാരനായി സൗബിൻ, പോലീസ് വേഷത്തിൽ ബേസിൽ! ‘പ്രാവിൻകൂട് ഷാപ്പ്’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി.!! 

സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന വേറിട്ട ലുക്കിലാണ് പോസ്റ്ററിൽ സൗബിനുള്ളത്. തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പോലീസുകാരനായാണ് ബേസിൽ പോസ്റ്ററിലുള്ളത്. രണ്ട് പോസ്റ്ററുകളായാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുന്നത്. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് […]